ചെറുപുഴയിൽ അജ്ഞാത മൃതദേഹം
text_fieldsമാവൂർ: ചെറുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുറ്റിക്കടവ് കാവാട്ടുപൊയിൽ കടവിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടത്. 60 വയസ്സും തടിച്ച ശരീരപ്രകൃതിയുമുള്ള പുരുഷേൻറതാണ് മൃതദേഹം. സുമാർ 177 സെൻറിമീറ്ററാണ് ഉയരം. മുക്കാൽ ഭാഗവും കഷണ്ടിയുണ്ട്. ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്ത നിവാരണ സേന വളന്റിയർമാരായ മഠത്തിൽ അബ്ദുൽ അസീസും വിപിൻ തൂവശ്ശേരിയും എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇയാളെപ്പറ്റി അറിയുന്നവർ മാവൂർ പൊലീസ് സ്റ്റേഷനിലോ (0495 2883124) പൊലീസ് ഇൻസ്പെക്ടർ 9497947235, എസ്.ഐ 9497980716 എന്നിവരെയോ വിവരം അറിയിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.