കോവിഡ് ബാധിച്ച് അടുത്തടുത്ത ദിവസങ്ങളിലായി മൂന്നു മരണം
text_fieldsനാദാപുരം: എടച്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് കച്ചേരിയിൽ കോവിഡ് ബാധിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഴിമ്പിൽ സോമൻ (58) ആണ് തിങ്കളാഴ്ച മരിച്ചത്. അനുജൻ സതീശൻ (42) ഞായറാഴ്ച മരിച്ചിരുന്നു. ഇവരുടെ അമ്മ കുഴിമ്പിൽ ലക്ഷ്മിക്കുട്ടിയാണ് (80) ആദ്യം കോവിഡ് ബാധിച്ച് മരിച്ചത്.
സോമെൻറ ഭാര്യ: സലിന. മക്കൾ: സാരംഗ്, സംഗീത്. മരുമകൾ: ശാലിനി. സതീശെൻറ ഭാര്യ: ഷയ്ന. സഹോദരങ്ങൾ: ദേവി, ചന്ദ്രി, വത്സൻ. സോമെൻറ ഭാര്യയുടെ ബന്ധുവും കോവിഡ് ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലാണ്. കച്ചേരിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ആശുപത്രി നിലനിൽക്കുന്ന വാർഡിലാണ് മൂന്നുപേർ മരിച്ചത്.
ഇവിടെ പ്രത്യേക പരിശോധനക്ക് ചൊവ്വാഴ്ച വിദഗ്ധ സംഘമെത്തുന്നുണ്ട്. മരിച്ചവരുടെ വീടിനു സമീപത്തുള്ള എല്ലാ വീട്ടുകാരും കോവിഡ് പരിശോധനക്കു വിധേയമാകണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മിനി, വാർഡ് അംഗം കെ.ടി.കെ. രാധ എന്നിവർ നിർദേശിച്ചു. മേഖലയിൽ ടി.പി.ആർ നിരക്ക് വർധിക്കുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ ടി.പി.ആർ 25നു മുകളിൽ എത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.