തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റു മരിച്ചു
text_fieldsവടകര: തെങ്ങുകയറുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റു മരിച്ചു. വെള്ളികുളങ്ങര കുണ്ടംകുനി രാജീവനാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. വീട്ടിനു സമീപത്തെ നൊട്ടിൻറവിട രാഘവെൻറ വീട്ടുപറമ്പിൽ തേങ്ങയിടുന്നതിനിടയിൽ ഇരുമ്പ് ഏണി കെ.എസ്.ഇ.ബിയുടെ ഇൻസുലേഷൻ ഇളകിയ സർവിസ് വയറിൽ തട്ടിയാണ് അപകടം. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ രാഘവനും വൈദ്യുതാഘാതമേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവൻ മരിച്ചു. പരേതരായ കാഞ്ഞിരാട്ട് പൊക്കായി-ജാനു എന്നിവരുടെ മകനാണ്. ഭാര്യ: സജിന. മക്കൾ: ആര്യ (ഡിഗ്രി വിദ്യാർഥിനി), അമയ (പ്ലസ് വൺ, മടപ്പള്ളി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.