മധ്യവയസ്കൻ കുളത്തിൽ ചാടി മരിച്ചു
text_fieldsകോഴിക്കോട്: മധ്യവയസ്കൻ നഗരത്തിലെ കുളത്തിൽ ചാടി മരിച്ചു. കോഴിക്കോട് കസ്റ്റംസ് റോഡിലെ ചേക്രാംവളപ്പിൽ എസ്.എം. അബ്ദുൽ റഹീമാണ് (48) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ കുറ്റിച്ചിറ കുളത്തിൽ ചാടുകയായിരുന്നുെവന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം ഇതുവഴിവന്ന ടൗൺ പൊലീസ് സംഘം വിവരമറിയിച്ചതിെന തുടർന്ന് ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ യൂനിറ്റും നാട്ടുകാരും ചേർന്ന് അരമണിക്കൂർ നീണ്ടതിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് േലാറി ട്രാൻസ്പോർട്ട് ഓഫിസിലെ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ മറിയംബി. ഭാര്യ: നുസ്രത്ത് ബീഗം. മക്കൾ: ഫാദിൽ റഹ്മാൻ, റിഷാൽ റഹ്മാൻ, അഖിൽ റഹ്മാൻ, ദിൽന ഫാത്തിമ, ദിൽഷ മറിയം. സഹോദരങ്ങൾ: നാസർ, ഷംസു, സാബിർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.