പുഴയിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി
text_fieldsപനമരം: പഴയ പൊലീസ് സ്റ്റേഷന് സമീപം പുഴയിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. വാരാമ്പറ്റ കൊച്ചാറ പണിയ കോളനിയിലെ നന്ദു(20)വിെൻറ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 4.30 ഓടെയാണ് മീൻപിടിക്കുന്നതിനിടെ യുവാവ് പനമരം പുഴയിൽ അകപ്പെട്ടത്. വാരാമ്പറ്റയിൽനിന്നും പനമരത്തെത്തിയ നന്ദു രാവിലെ ബന്ധുക്കളായ സിബി, സന്ദീപ്, ഉണ്ണി, അർജുൻ എന്നിവരോടൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു.
മീൻപിടിക്കുന്നതിനിടെ നന്ദു പുഴയിലേക്ക് എടുത്ത് ചാടിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. നന്ദുവിനെ രക്ഷിക്കാൻ അർജുൻ പുഴയിൽ ചാടിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ഉടനെ പനമരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടി ഫയർഫോഴ്സും പനമരം സി.എച്ച്. റെസ്ക്യൂ പ്രവർത്തകരും പൊലീസും നാട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകീട്ട് 6.30 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ പനമരം സി.എച്ച് റെസ്ക്യൂ ടീം അംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.