വയോധിക വീട്ടിൽ മരിച്ച നിലയിൽ
text_fieldsമൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം
പയ്യോളി: ഒറ്റക്ക് താമസിക്കുന്ന വയോധിക വീട്ടിനുള്ളിൽ മരിച്ച നിലയില്‍. കിഴൂർ പള്ളിക്കര റോഡില്‍ തെരുഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ ഗോപാലെൻറ ഭാര്യ അറയുള്ളകണ്ടി ശ്രീമതിയാണ് (71) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് എകദേശം ഒരാഴ്ചയിലധികം പഴക്കമുള്ളതായി കരുതുന്നു.
വീടിന് സമീപത്തുള്ളവര്‍ക്ക് നേരത്തേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നെങ്കിലും സമീപത്തെ ക്ഷേത്രകാവിനോടുചേര്ന്നുള്ള കുറ്റിക്കാട്ടില്നിന്നാവും ദുര്‍ഗന്ധം എന്ന് കരുതുകയായിരുന്നു. മൂന്നു മക്കളുള്ള ഇവര്‍ സ്ഥിരമായി ഒരിടത്തും താമസിക്കാറില്ലെന്നു പറയുന്നു. മക്കളെ കൂടാതെ അടുത്ത ബന്ധുക്കളുടെ വീട്ടിലും ഇവര്‍ പോവാറുണ്ട്. ഇതാവാം ബന്ധുക്കൾ അന്വേഷിക്കാത്തതിന് കാരണമെന്ന് കരുതുന്നു. പയ്യോളി എസ്.ഐ. പി.എം. സുനില്‍കുമാറിെൻറ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ഷാജി, മോളി, റീന. മരുമക്കള്‍: സുരേന്ദ്രന്, രാജീവന്, ദേവി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.