മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപെട്ടതായി സംശയം; യുവാവിെൻറ മൃതദേഹം കണ്ടെത്തി
text_fieldsമുക്കം: മത്സ്യബന്ധനത്തിനിടെ വെള്ളത്തിൽ മുങ്ങി മരിച്ചതായി സംശയിക്കുന്ന യുവാവിെൻറ മൃതദേഹം കണ്ടെത്തി. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ വെട്ടത്തൂർ തറമ്മൽ ബാലഗോപാലെൻറ മകൻ വിബീഷിെൻറ (30) മൃതദേഹം ബുധനാഴ്ച പകൽ 11 ഓടെയാണ് ചാലിയാറിലെ ചെറുവാടി കടവിൽനിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് വിബീഷ് മത്സ്യം പിടിക്കുന്നതിനായി ചാലിയാറിലേക്ക് പോയത്. നേരത്തേയും ഇത്തരത്തിൽ മീൻപിടിക്കാനായി പോകാറുണ്ടായിരുന്നു. ബുധനാഴ്ച നേരം പുലർന്നിട്ടും വിബീഷിനെ കാണാതായതോടെ പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു.
മുക്കം, മീഞ്ചന്ത ഫയർ യൂനിറ്റുകൾ, നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ, മുക്കം ഫയർഫോഴ്സിന് കീഴിലെ മുങ്ങൽ വിദഗ്ധർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ചാലിയാറിലെ ചെറുവാടി കടവിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. കൊടിയത്തൂർ, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, മുക്കം, വാഴക്കാട് പൊലീസ്, മുക്കം ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റസ്ക്യൂ ഓഫിസർ നാസർ, കെ.പി. അമീറുദ്ദീൻ, മിഥുൻ, ആർ.വി. അഖിൽ, ജയേഷ്, കെ. അഭിലാഷ്, മീഞ്ചന്ത ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ഓഫിസർ ശിഹാബുദ്ദീൻ, മുഹമ്മദ് അൻസാർ, കെ.കെ. സുജിത്ത് എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. അമ്മിണിയാണ് വിബീഷിെൻറ മാതാവ്. സഹോദരങ്ങൾ: ബിബിൻ, ബിൻഷിദ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.