കുളിക്കുന്നതിനിടെ വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു
text_fieldsഎലത്തൂർ: ബന്ധുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു. എലത്തൂർ വില്ലേജ് ഓഫിസിനു പിറകുവശം കളംകോളിതാഴം അലൻ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച ഒരുമണിയോടെ ബന്ധുക്കളായ രണ്ടുപേർക്കൊപ്പം വീടിനോടുചേർന്നുള്ള കടൽഭാഗത്ത് കുളിക്കുകയായിരുന്നു. കുളികഴിഞ്ഞ് മറ്റ് രണ്ടുപേർ കയറി. ഇതിനിടെ അലൻ കാൽവഴുതി തിരയിൽപെടുകയായിരുന്നു. തിരച്ചിലിനിടെ കിട്ടിയെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ എൻട്രസ് എഴുതി പ്രവേശനം കാത്തിരിക്കുകയായിരുന്നു. ദുബൈയിലായിരുന്ന പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് വരാനുള്ള നീക്കത്തിലാണ്. മാതാവ്: സബ്രീന. സഹോദരൻ: അബിൻ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം എലത്തൂർ മൊയ്തീൻ പള്ളി ഖബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.