ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
text_fieldsപേരാമ്പ്ര: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. എടവരാട്ട് കളരിയുള്ളതില്‍ ആയിശ ഉമ്മയാണ് (80) ഭർത്താവ് കോരന് കടവത്ത് മൊയ്തുവിന് (95) പിറകെ മരണപ്പെട്ടത്. തിങ്കളാഴ്ച ഭർത്താവ് മരിച്ചതോടെ ആയിശ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. മക്കള്‍: കെ.കെ.സി. മൂസ്സ, കുഞ്ഞാമി, കുഞ്ഞബ്ദുല്ല, പാത്തു, ജമീല, സാഹിറ. മരുമക്കള്‍: ഇബ്രാഹീം കുട്ടി (വണ്ണത്താങ്കണ്ടി), മറിയം (മണിമല), ജമീല (ഓര്‍ക്കാട്ടേരി), അമ്മത് (എരവട്ടൂര്‍), അഷ്റഫ് (എകരൂല്‍), പരേതനായ അബ്ദുല്ല (വേളം). സഹോദരങ്ങള്‍: കുഞ്ഞസ്സന്‍, മൂസ്സ , മറിയം മാളിക്കണ്ടി (കടിയങ്ങാട്), പരേതരായ അമ്മദ് (ചോയ്യലത്ത്), കുഞ്ഞാലി (പട്ടര് മഠത്തില്‍), കുഞ്ഞബ്ദുല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.