കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു
text_fieldsപുൽപള്ളി: വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മൂഴിമല പുതിയിടം നായ്ക കോളനിയിലെ മാസ്തി- ബൈരി ദമ്പതികളുടെ മകൾ ബസവിയാണ് (ശാന്ത- 49) മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേർ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് തൊട്ടടുത്ത നെയ്ക്കുപ്പ വനത്തിൽ വിറക് ശേഖരിക്കാൻ പോയ ഇവർ വനാതിർത്തിയിൽ ഒറ്റയാന്റെ മുന്നിൽപെടുകയായിരുന്നു. ഓടിയെങ്കിലും വീണുപോയ ശാന്തയെ ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ശാന്ത മരിച്ചു. മൃതദേഹത്തിന് സമീപം ഏറെനേരം നിലയുറപ്പിച്ച ഒറ്റയാനെ കോളനിവാസികൾ ചേർന്ന് ശബ്ദമുണ്ടാക്കി തുരത്തുകയായിരുന്നു. വനംവകുപ്പ് പുൽപള്ളി റേഞ്ചർ അബ്ദുൽ സമദ്, ഡെ. റേഞ്ചർ ഇക്ബാൽ, സെക്ഷൻ ഫോറസ്റ്റർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബൈരൻ, ചന്ദ്രൻ, കൂമൻ, ഷീബ, മാളു, അമ്മിണി എന്നിവർ സഹോദരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.