മലയാളി വ്ലോഗർ റിഫ മെഹ്നു ദുബൈയിൽ മരിച്ചനിലയിൽ
text_fieldsദുബൈ: വ്ലോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശ്ശേരി കാക്കൂർ പാവണ്ടൂർ അമ്പലപ്പറമ്പിൽ റിഫ ഷെറിനെ (റിഫ മെഹ്നൂ -20 ) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭർത്താവ് മെഹ്നൂവിനൊപ്പമായിരുന്നു (നീലേശ്വരം) താമസം. ഫെബ്രുവരിയിലാണ് റിഫ ദുബൈയിൽ എത്തിയത്. തിങ്കളാഴ്ച രാത്രിവരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. റിഫ മെഹ്നൂസ് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂ ട്യൂബിലും സജീവമായിരുന്നു. ബ്ലോഗിങ്ങിന് പുറമെ, റിഫയും ഭർത്താവും ചേർന്ന് മ്യൂസിക് ആൽബങ്ങളും ചെയ്തിരുന്നു. ഫാഷൻ, ഫുഡ്, യാത്ര തുടങ്ങിയവയായിരുന്നു റിഫ ചെയ്തിരുന്നത്. മകൻ: അസാൻ മെഹ്നു (രണ്ടു വയസ്സ്). പിതാവ്: റാഷിദ്. മാതാവ്: ഷറീന. സഹോദരൻ: റിജുൻ. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.