ഷോക്കേറ്റ് തെറിച്ചുവീണ തൊഴിലാളി മരംമുറി യന്ത്രം കാലിൽ തറച്ചുകയറി മരിച്ചു
text_fieldsശ്രീകണ്ഠപുരം: ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ തൊഴിലാളി മരം കഷ്ണങ്ങളാക്കുന്ന യന്ത്രം കാൽതുടയിൽ തറച്ചുകയറി രക്തം വാർന്ന് മരിച്ചു. പയ്യാവൂർ കുന്നത്തൂരിൽ താമസക്കാരനായ ഇരിട്ടി ആറളം സ്വദേശി പുഞ്ചാൽ വീട്ടിൽ പെരുങ്കുളത്ത് ബേബിയാണ് (52) മരിച്ചത്. വർഷങ്ങളായി കുന്നത്തൂരിൽ താമസിക്കുന്ന ബേബി താമസസ്ഥലത്ത് ഷെഡ് കെട്ടി ആശാരിപ്പണി നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച യന്ത്രമുപയോഗിച്ച് മരങ്ങൾ കഷ്ണങ്ങളാക്കുന്നതിനിടെ ഷോക്കേറ്റ് ബേബി ഒരുവശത്തേക്കും യന്ത്രം മറുവശത്തേക്കും തെറിച്ചെങ്കിലും യന്ത്രം ബേബിയുടെ വലതുകാൽ തുടയിലേക്ക് വന്നുപതിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ് തുടയിൽനിന്ന് രക്തം വാർന്ന ബേബിയെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.