കർഷകൻ വാഴത്തോട്ടത്തിൽ മരിച്ച നിലയിൽ
text_fieldsശ്രീകണ്ഠപുരം: വാഴത്തോട്ടത്തിൽ വെള്ളം നനക്കാന്‍ പോയ കര്ഷകന് മരിച്ച നിലയില്‍. മടമ്പം വഞ്ഞിയൂരിലെ മേലേടത്ത് എം.സി. ജോണ്‍ ആണ് (62) മരിച്ചത്. മടമ്പം പുഴയോരത്തുള്ള വാഴത്തോട്ടം നനക്കാനായി ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് ജോണ്‍ പോയത്. രാത്രി 10 ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ തോട്ടത്തിലെത്തിയപ്പോഴാണ് ടോര്‍ച്ച് നിലത്ത് വീണ് കത്തുന്നത് കണ്ടത്. ഇതിന് സമീപത്തായി ജോണിനെ വീണുകിടക്കുന്ന നിലയിലും കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശ്രീകണ്ഠപുരം പൊലീസ് പരിശോധന നടത്തി. പരേതനായ മേലേടത്ത് ചാക്കോ-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: മുട്ടാട്ടുമലയില്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍: മോനിഷ, മനീഷ്. മരുമകന്: പ്രിന്‍സ് (അലക്സ് നഗര്‍). സഹോദരങ്ങള്‍: മേരി, സിസ്റ്റര്‍ മേരിദാസി (ആന്ധ്ര), ത്രേസ്യാമ്മ, ജയിംസ് (കോടതി ജീവനക്കാരന്), ബെന്നി, ഫാ. മാത്യു (ഫൊറോന വികാരി, പെരിക്കല്ലൂര്‍), ഷീബ, പരേതയായ ലീല. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.