ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി
text_fieldsബഷീർ
ജിദ്ദ: സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്ക് സമീപം ദഹബാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ഒറ്റപ്പാലം വരോട് പുളിക്കലകത്ത് ബഷീറിെൻറ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി.
ജിദ്ദ കിങ് അബ്ദുൽ അസീസ് ഫോറൻസിക് ലാബിൽ നിന്ന് എംബാം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം, ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ നൗഫൽ റഹേലിയുടെ നേതൃത്വത്തിലാണ് നാട്ടിലേക്ക് അയച്ചത്. പാലക്കാട് ജില്ലാ കെ.എം.സി.സിയുടെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ജിദ്ദയിൽ വെച്ച് പ്രത്യേക മയ്യിത്ത് നമസ്കാരവും പൂർത്തിയാക്കി.
തുടർന്ന് ജിദ്ദയിൽ നിന്ന് കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം അയച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വരോട്ടിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം വരോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം കബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

