റിയാദിൽ മരിച്ച കൊല്ലം സ്വദേശി ദീപകിെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തും
text_fieldsദീപക് ഭാസ്ക്കര കുറുപ്പ്
റിയാദ്: ഈ മാസം രണ്ടിന് റിയാദിൽ നിര്യാതനായ കൊല്ലം കമുകഞ്ചേരി ആവണീശ്വരം ഉത്രം വീട്ടിൽ ദീപക് ഭാസ്ക്കര കുറുപ്പിെൻറ (50) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് 3.35-ന് റിയാദിൽനിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം രാത്രി 11.35-ന് കൊച്ചിയിെലത്തിക്കും. വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും.
റിയാദ് മലസിലെ അൻവർ തയിബ ട്രേഡിങ് കമ്പനിയിൽ പർച്ചേസിങ് അസിസ്റ്റൻറായി ജോലി ചെയ്യുകയായിരുന്ന ദീപക് താമസസ്ഥലത്താണ് മരിച്ചത്. 18 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാസ്‌കരകുറുപ്പ് - ലളിതാഭായ് ദമ്പതികളുടെ മകനാണ്. ശ്രീലേഖയാണ് ഭാര്യ. മക്കൾ: ദിയ ദീപക്, ദക്ഷ ദീപക്.
താമസസ്ഥലത്തുണ്ടായ മരണത്തെത്തുടർന്ന് ആവശ്യമായ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പ്രമുഖ സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തൂവൂർ, അഖിനാസ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായതിനെത്തുടർന്നാണ് മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

