Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2026 4:02 PM IST Updated On
date_range 5 July 2026 4:02 PM ISTസൗദിയിൽ വൈദ്യുതാഘാതമേറ്റ് യു.പി സ്വദേശി മരിച്ചു
text_fieldsbookmark_border
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശി മുഹമ്മദ് ഹമ്മാദ് (27) ആണ് ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. മുഹമ്മദ് നുമാൻ - ജംഷിദ ദമ്പതികളുടെ മകനാണ്.
ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

