ധർണയിൽ പങ്കെടുത്തു മടങ്ങിയ പഞ്ചായത്ത് മെംബർ മരിച്ചു
text_fieldsവേളം: കനാൽ തുറക്കാത്തതിൽ പ്രതിഷേധിച്ച് വേളം ഗ്രാമ പഞ്ചായത്ത് ഭരണസമിതി പേരാമ്പ്ര ജല സേചന വിഭാഗം ഓഫിസിൽ നടത്തിയ ധർണ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ മെംബർ ഹൃദ്രോഗം മൂലം മരിച്ചു. പതിനേഴാം വാർഡ് മെംബറും ചീക്കിലോട് യു.പി സ്കൂൾ റിട്ട: ഹെഡ്മാസ്റ്ററും വേളം മണ്ഡലം ജനറൽ സെക്രട്ടറിയുമായ ചേരാപുരം വലിയ പാതിരിക്കോട് വി.പി. സുധാകരനാണ് (59) മരിച്ചത്.
ചേരാപുരം അഗ്രിക്കൾച്ചറൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, കോട്ടയുള്ളതിൽ ശിവക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജ (ചേരാപുരം യു.പി സ്കൂൾ അധ്യാപിക). മക്കൾ: ഡോ. അനുഷ (ആയുർവേദ ഡോക്ടർ), ആദർശ് (ഇൻഫോസിസ്, മൈസൂർ). മരുമകൻ: വരുൺ ദിവാകരൻ (സീനിയർ മാനേജർ, ഫെഡറൽ ബാങ്ക് കോഴിക്കോട്). സഹോദരങ്ങൾ: ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ), പ്രഭാകരൻ (റിട്ട. എജീസ് ഓഫിസ് കോഴിക്കോട്). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.