മങ്കട: തയ്യിൽ ഹംസ മാസ്റ്റർ (79) നിര്യാതനായി. മങ്കട ഗവ. ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തോലന്നൂർ, ചിറ്റൂർ ജെ.ടി.എസ്, മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ, ശാന്തപുരം ഐ.സി.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ, നിലമ്പൂർ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പെരിന്തൽമണ്ണയിൽ ഡി.പി.ഇ.പി കോഓഡിനേറ്റർ, സംസ്ഥാന സിലബസ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ൽ മികച്ച സേവനത്തിനുള്ള സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.
ഭാര്യ: മെഹറുന്നീസ (വർക്കല-റിട്ട. എ.ഇ.ഒ). മക്കൾ: ഡോ. ബിജു (ജില്ല ആശുപത്രി, തൃശൂർ), ബീന. മരുമക്കൾ: ഡോ. നസീറ (ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്), സലീം മങ്കരത്തൊടി (മലപ്പുറം).
സഹോദരങ്ങൾ: മുഹമ്മദ് (ഫാറൂഖ് കോളജ്), സൈനുദ്ദീൻ ഹാജി, ബിയ്യുട്ടി, പരേതരായ ഉമ്മർ ഹാജി, ആയിശ, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.