Obituary
വെഞ്ഞാറമൂട:് കീഴായിക്കോണം ശാലിനി ഭവന് സ്കൂളിനു സമീപം മഠത്തുവിളാകത്ത്് വീട്ടില്‍ ശ്രീധരന് നാടാര്‍ (92) നിര്യാതനായി. മകന് ബിനു. മരുമകള്‍. ഷീജ. സഞ്ചയനം. തിങ്കളാഴ്ച രാവിലെ 10ന്.
വെഞ്ഞാറമൂട്: അയിരൂപ്പാറ അരുവിക്കരക്കോണം പുണര്തത്തില് പരേതനായ ശ്രീധരന് പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (87)നിര്യാതയായി. മക്കള്‍: പരേതയായ ഓമനയമ്മ, പങ്കജാക്ഷന് നായര്‍, പുഷ്പാംഗദന് നായര്‍, ഇന്ദിരയമ്മ, രാധമ്മ. മരുമക്കള്‍: ഗോപാലകൃഷ്ണ പിള്ള, രാജാമണി, ശ്യാമള കുമാരി, ബാബുക്കുട്ടന് നായര്‍, പരേതനായ സുധാകരന് നായര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: കടയ്ക്കൽ വെള്ളാർവട്ടം വൃന്ദാവനത്തിൽ പരേതനായ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ മണിരഥെൻറയും നളിനിയുടെയും മകൻ മിതൃമ്മല ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ എം.എൻ. ലിജു (38) നിര്യാതനായി. സ്കൂളിലെ എസ്.പി.സി യൂനിറ്റ് സി.പി.ഒ ആണ്. എസ്.പി.സി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ദേശീയ അധ്യാപക പരിഷത് പാലോട് ഉപജില്ല പ്രസിഡൻറ്, തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം, വെള്ളാർവട്ടം എസ്.എൻ.ഡി.പി ശാഖ മുൻ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ആശ. മകൾ: തീർഥ ലക്ഷ്മി.
ചിറയിൻകീഴ്: മുട്ടപ്പലം രാജീവ് വിലാസത്തിൽ അപ്പുക്കുട്ടൻ നായർ (83) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: ശ്യാംകുമാർ, ശ്യാംകുമാരി, ശ്യാംമോഹൻ. മരുമക്കൾ: ഷൈനി കുമാരി, ജയചന്ദ്രൻ, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: മൂവേരിക്കര അറവിളാകം വടക്കിന്‍കര പുത്തന്‍വീട്ടില്‍ എലിശനാടാര് (87) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: വിക്ടര്‍, ലില്ലി, ബേബി, ഉണ്ണി, സാംകുട്ടി, ശോഭന. മരുമക്കള്‍: ഉഷ, ആശ, വിജയ, വിക്ടര്‍, പരേതരായ ജയദാസ്, ആന്‍സലന്‍.
കാരയ്ക്കാമണ്ഡപം: എസ്.എം നഗർ മുള്ളവിളാകത്ത് വീട്ടിൽ കൊട്ടിയം പൊടികുഞ്ഞ്-ഹംസത്ത് ബീവി ദമ്പതികളുടെ മകൻ ഷാജു (53) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: ആഷ്ന, ഐഷ. മരുമകൻ: നസീം.
ആറ്റിങ്ങൽ: കരിച്ചിയിൽ അയ്യംപള്ളി വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ വാസന്തി (88) നിര്യാതയായി. മക്കൾ: മുരളീധരൻ (സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം), ഗീത (മുൻ കരവാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ്), ഷാജി, ഷീല, ഷാബു. മരുമക്കൾ: സുനിത, ദേവദാസൻ, ഷിജി, സുരേഷ്, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
മുടപുരം: മുട്ടപ്പലം ശിവസത്യഭവനിൽ പരേതനായ ശിവാനന്ദെൻറ ഭാര്യ സത്യവതി (78) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, പരേതരായ ജനകൻ, ബിനു. മരുമക്കൾ: ശകുന്തള, ബിന്ദു, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: വടശ്ശേരിക്കോണം വൃന്ദാവനം (പ്ലാവിള മത്തനാട്) ബാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ഷീല, ഷീജ, ഷീന, ഷാബു. മരുമക്കൾ: മുരളീധരൻ, ശശിധരൻ, ഷാജ്, വിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ ഇടയാവണം കൃഷ്ണമംഗലത്തുവീട്ടില് പരേതനായ നാരായണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (76) നിര്യാതയായി. മക്കള്‍: ശോഭനകുമാരി, ബേബി, അനിതകുമാരി. മരുമക്കള്‍: ശശിധരന്‍നായര്‍, ജെ.എസ്.ബാബു, മുരളീധരന്‍നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് മാമ്പള്ളി കുന്നില്‍വീട്ടില്‍ തങ്കപ്പെൻറ ഭാര്യ പുഷ്പവല്ലി (73) നിര്യാതയായി. മക്കള്‍: നിര്മലസേനന്, ബേബിഗിരിജ, ഉഷ, അനില്‍കുമാര്‍. (സെക്യൂരിറ്റി, ചിറയില്‍കീഴ് താലൂക്കാശുപത്രി). മരുമക്കള്‍: അനിത, ശാര്‍ങരവന്‍, ചന്ദ്രന്, രാധാമണി. മരണാനന്തര ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ ഒമ്പതിന്.
ആറ്റിങ്ങൽ: മങ്കാട്ടുമൂല മിത്രയില് (തെക്കേവീട്) കുട്ടപ്പന്നായര് (63) നിര്യാതനായി. ഭാര്യ: പ്രഭകുമാരി. മക്കള്‍: അശ്വതി, സ്വാതി (ടെക്നോപാര്‍ക്ക്). മരുമകന്: കിരണ്‍ (ഫെഡറല്‍ബാങ്ക്, കിളിമാനൂര്‍). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.