Obituary
നാലാഞ്ചിറ: പി.ആർ.എ 67, ടി.സി 594 നാലാഞ്ചിറ മെയിൻ ഗേറ്റ് പറയ്ക്കോട്ട് ലെയ്ൻ ശ്രീവത്സത്തിൽ ടി.കെ. ജനാർദൻ നായർ (66) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി. മക്കൾ: ജയശങ്കർ, ജയശ്രീ (ബംഗളൂരു). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
വെള്ളറട: മഞ്ചവിളാകം പുന്നോട് റോയി വില്ലയില്‍ മണി (72) നാറാണി താന്നിക്കുഴി സ്മിത ഭവനില്‍ നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കള്‍: സുസ്മിത്, സ്മിത. മരുമക്കള്‍: ജയശ്രീ, പ്രദീപ്. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: മണ്ണന്തല താന്നിമുട്ടിവിള എം.ഇ.ആർ.എ -65 എം. മാധവൻ നായരുടെ (റിട്ട. എൽ.ഐ.സി) ഭാര്യ രാജാമണിയമ്മ (72, റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതയായി. മക്കൾ: മനോജ് കൃഷ്ണ, വിനോദ് കൃഷ്ണ. മരുമക്കൾ: മഞ്ജു, ഹൃദ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: വടശ്ശേരിക്കോണം എസ്.എൻ.വി ബംഗ്ലാവിൽ പരേതനായ നാണു മുതലാളിയുടെയും കൗസല്യയുടെയും മകൻ ജയപ്രകാശ് (ബേബി -63) നിര്യാതനായി. ഭാര്യ: സന്ധ്യ (അധാപിക ശിവഗിരി എച്ച്.എസ്.എസ്). മകൻ: സഞ്ജയ് (എൻജിനീയറിങ് വിദ്യാർഥി). സഞ്ചയനം 15ന് രാവിലെ എട്ടിന്.
പത്തനാപുരം : മൗണ്ട് താബോർ ദയറാ മുൻ സുപ്പീരിയറായിരുന്ന റവ.സി.ഒ. ജോസഫ് റമ്പാൻ (84) നിര്യാതനായി. പന്തളം കുളനട ഉള്ളന്നൂർ ചിറയിൽ പരേതരായ ഉമ്മൻ മത്തായി -ഏലിയാമ്മ ദമ്പതികളുടെ മകനും തെക്കേക്കര കുടുംബാംഗവും ഉള്ളന്നൂർ സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗവും ആണ്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ, സെന്റ് സ്റ്റീഫൻസ് കോളജ്, മൗണ്ട് താബോർ ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ ലൈബ്രറേറിയനായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പത്തനാപുരം സെന്റ് സ്റ്റീഫൻസ് മൗണ്ട് താബോർ ദയറ ചാപ്പൽ സെമിത്തേരിയിൽ.
ഏണിക്കര: കവടിയാർ സ്വദേശി ഏണിക്കര ടി.എൻ.ആർ.എ 138 ബിയിൽ വി. മോഹനകുമാരൻ നായർ (55) നിര്യാതനായി. ഭാര്യ: കുമാരി ബിന്ദു (അധ്യാപിക, നവോദയ സ്കൂൾ). മകൻ: ആദിത്യ എം. നായർ (എം.ബി.ബി.എസ് വിദ്യാർഥി, കോട്ടയം മെഡിക്കൽ കോളജ്). സഞ്ചയനം 17ന് രാവിലെ 8.30ന്.
വെഞ്ഞാറമൂട്: കന്യാകുളങ്ങര കൊച്ചാലുംമൂട് പുന്നമൂട്ടില്‍ അബ്ദുല്‍ ഖരീം( 85) നിര്യാതനായി. ഭാര്യ: സൗദാബീവി. മകന്: സഫീര്‍ (എൻജിനീയര്‍). മരുമകള്‍: മുംതാസ് ബീഗം.
കണിയാപുരം: കരിച്ചാറക്കടവ് പറങ്കിമാവിൻവിളവീട്ടിൽ മുഹമ്മദ് ഇസ്മയിൽ (62) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: ജസീന, ജബീന, ജസീർ, ജബീർ. മരുമക്കൾ: ഷിഹാബുദ്ദീൻ, നൗഷാദ്, ജാസി.
വെഞ്ഞാറമൂട്: കളമച്ചല്‍ അതിര്‍ത്തിമുക്ക് കോട്ടയത്ത്കോണം മുട്ടോട്ടുവിളവീട്ടില് പി.ബാബു(58) നിര്യാതനായി. മക്കള്‍: മിനി, മനു. മരുമകന്: കുമാര്‍.
മാറനല്ലൂര്‍: കിടങ്ങപ്പള്ളിക്കോണം വടക്കേക്കര പുത്തന്‍വീട്ടില്‍ പി. വസന്തകുമാരി (79) നിര്യാതയായി. സഹോദരങ്ങള്‍: പരേതയായ രാധകുമാരി, മോഹനന് നായര്‍, വിജയകുമാരന്‍ നായര്‍, ഗിരിജകുമാരി, രാജശേഖരന് നായര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
ശ്രീകാര്യം: ചെറുവയ്ക്കൽ സ്കൂളിനുസമീപം അനന്തപുരിവീട്ടിൽ സുനിൽലാൽ (55) നിര്യാതനായി. ഭാര്യ: മിത്ര സുനിൽ. മക്കൾ: സുമിലാൽ, അനന്തൻ. മരുമകൻ: മിഥുൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
വെഞ്ഞാറമൂട്: വാമനപുരം കളമച്ചല്‍ കല്ലുവിളവീട്ടില് ബി. ജയന് (54) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: അപര്‍ണ, ആദിത്യ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.