Obituary
കരുനാഗപ്പള്ളി: തൊടിയൂർ തഴവ വട്ടപറമ്പ് പനാട്ട് വീട്ടിൽ ഹമീദ് കുഞ്ഞ് (74- റിട്ട.അധ്യാപകൻ) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: നജീബ് (സബ് ഇൻസ്പെക്ടർ ടെലി കമ്യൂണിക്കേഷൻ ആലപ്പുഴ), അമീന (ടീച്ചർ ഗവ.വെൽഫെയർ സ്കൂൾ കരുനാഗപ്പള്ളി), അൻസർ (പനാട്ട് ട്രേഡേഴ്സ് വട്ടപറമ്പ്). മരുമക്കൾ: നിഷാന (കെ.എസ്.ആർ.ടി.സി), അഫ്സൽ (ഹെൽത്ത് ഇൻസ്പെക്ടർ പാലക്കാട്), നസീറ (ടീച്ചർ വട്ടയ്ക്കാട്ട് ഗവ.എൽ.പി.എസ് ചൂനാട്).
മേക്കോൺ: തുണ്ടുവിള വീട്ടിൽ സഹദേവൻ (72-റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ആനന്ദലക്ഷ്മി. മക്കൾ: സജിത്ത്, ഷിജിത്ത്, സരസ്ദേവ്. മരുമക്കൾ: നിഷ, അശ്വതി, ഡോ. അതുനാരാജ് (മെഡിക്കൽ കോളജ് ഇടുക്കി).
മുഖത്തല: മുതിർന്ന സി.പി.ഐ നേതാവും ജില്ല കൗൺസിൽ അംഗവുമായിരുന്ന മുഖത്തല നടുവിലക്കര പ്ലാവിള വീട്ടിൽ ആർ. ചെല്ലപ്പൻപിള്ള (93-റിട്ട. അധ്യാപകൻ നെടുമ്പന യു.പി.എസ്.) നിര്യാതനായി. സി.പി.ഐ ഇരവിപുരം മണ്ഡലം കമ്മിറ്റി മുൻ സെക്രട്ടറിയാണ്. പഴയ ഇരവിപുരം മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിക്കുകയും മണ്ഡലത്തിലുടനീളം കശുവണ്ടി തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്. കല്ലുവെട്ടാൻകുഴി ക്ഷീരോൽപാദക സഹകരണ സംഘം മുൻ പ്രസിഡന്റ്, മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് മുൻ ഭരണസമിതി അംഗം, തൃക്കോവിൽവട്ടം പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, സി. അച്യുതമേനോൻ സഹകരണ ആശുപത്രി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതിയമ്മ. മക്കൾ: പ്രിയ, പ്രീത, പ്രദീപ് (സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി, മുൻ ജില്ല പഞ്ചായത്ത് അംഗം). മരുമക്കൾ: രഞ്ജിത്ത്, സുനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
ചവറ: തേവലക്കര പടിഞ്ഞാറ്റക്കര കല്ലയ്യത്ത് മജീദ് കുട്ടി (75-റിട്ട. സ്റ്റാറ്റിസ്റ്റിക്സ് അഡീഷനൽ ജില്ല ഓഫിസർ) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: സജീത ബീഗം, ഷാജിത ബീഗം, സമീർ (സൈബർ ടെക് സിസ്റ്റംസ് തേവലക്കര), ഷാനിത ബീഗം. മരുമക്കൾ: മുഹമ്മദ് റാഫി, നാസർ, ഫാത്തിമ, ഹാമിദ് (ദുബൈ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കടയ്ക്കൽ: നിലമേൽ കണ്ണൻകോട് മുബാറക് മൻസിലിൽ ശാഹുൽ ഹമീദ് (88) നിര്യാതനായി. മക്കൾ: നസീറ, നസീർ, ഷീബ, നൗഷാദ്, ഷാജി. മരുമക്കൾ: സൈനുദ്ദീൻ, റഫീഖ്, ഷിജി, സജീന, നസീഹ.
കൊല്ലം: മുണ്ടാലുമൂട് ഇഞ്ചയ്ക്കൽ വീട്ടിൽ ഷറഫുദ്ദീൻ (72-റേഷൻകട) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: അൻഷാബ്, നസിയ, സബ്ജ. മരുമക്കൾ: സുധീർ, മുഹമ്മദ് ജാനി, സുമയ്യ. സഹോദരങ്ങൾ: ഇഞ്ചയ്ക്കൽ ബഷീർ, ഫസലുദ്ദീൻ പുനലൂർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മുളങ്കാടകം മാവള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കടയ്ക്കൽ: സബ്ട്രഷറി റോഡ് കീരിപുറം അൻസിൽ വില്ലയിൽ (ആരാധന ഹോട്ടൽ, കടയ്ക്കൽ) നാസറുദ്ദീൻ (65) നിര്യാതനായി. ഭാര്യ: നസീറാബീവി. മക്കൾ: അൻസിൽ, സജ്ന. മരുമകൻ: റിയാസ്.
ഓച്ചിറ: കൊച്ചുമുറി നടയിൽശേരിൽ വീട്ടിൽ എൻ.ആർ. രാജേന്ദ്രൻ (75-എസ്.ആർ.എം.എസ്) നിര്യാതനായി. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ മുൻ ആലപ്പുഴ ജില്ല സെക്രട്ടറി, ഓച്ചിറ ക്ഷേത്ര ഭരണസമിതി മുൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുധാ രാജേന്ദ്രൻ. മക്കൾ: അഡ്വ. അർച്ചന രാജ്, അതുല്യ രാജ്, അർജുൻ രാജ്. മരുമക്കൾ: എം.സി. സതീഷ് വിഷ്ണുവേണുഗോപാൽ, ചന്ദ്രമോഹൻ. സംസ്കാരം പിന്നീട്.
കൊട്ടിയം: മൈലാപ്പൂര് വിളയിൽവീട്ടിൽ എ. പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അനിത, അനി. മരുമക്കൾ: ബാബു, നിമ.
കരുനാഗപ്പള്ളി: മരു.വടക്ക് മാക്കാഴേത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (78-പൊടിയൻപിള്ള) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: അജിത്കുമാർ, അനിൽകുമാർ. മരുമക്കൾ: ദീപ, അനില. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
പുനലൂർ: നെല്ലിപ്പള്ളി മുളംതടത്തിൽ പരേതനായ ആർട്ടിസ്റ്റ് ബേബിയുടെ ഭാര്യ അന്നമ്മ ബേബി (87- എലിക്കാട്ടൂർ പുത്തൻവീട്ടിൽ കൈപ്പട്ടൂർ കുടുംബാംഗം) നിര്യാതയായി. മക്കൾ: ലില്ലിക്കുട്ടി, സാബു തോമസ് (ഷാർജ), പരേതനായ ജോസ് തോമസ്. മരുമക്കൾ: തോമസ് കുട്ടി, ഡോളി, പൊന്നി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 12ന് പ്ലാച്ചേരി ഐ.പി.സി സെമിത്തേരിയിൽ.
ചവറ: ചെറുശ്ശേരി ഭാഗം തറയിൽ തെക്കതിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പി. രാജമ്മ (73) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (ആർ.ടി. ഓഫിസ്, കൊല്ലം), ശാന്തിലാൽ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), ബാലചന്ദ്രൻ (സെക്രട്ടേറിയറ്റ് തിരുവനന്തപുരം). മരുമക്കൾ: ലിമ, റാണി ബീന, അശ്വതി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന്.