ആലപ്പുഴ: ‘മാധ്യമം’ മുൻ മാർക്കറ്റിങ് എക്സിക്യൂട്ടിവ് പവർഹൗസ് വാർഡിൽ തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഗസാലി (56) നിര്യാതനായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. സിവിൽ സ്റ്റേഷൻ വാർഡിൽ പരേതനായ ഹസ്സൻ റാവുത്തറുടെ മകനാണ്. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകനും ടൗൺ ഹൽഖ സെക്രട്ടറിയുമായിരുന്നു. പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോഓഡിനേറ്റർ, ആലപ്പുഴ മർക്കസ് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഷീജ. മക്കൾ: മുഹമ്മദ് ഹാഫിസ് (പോസ്റ്റ്മാൻ, പാണാവള്ളി പോസ്റ്റ് ഓഫിസ്), മുഹമ്മദ് ആസിഫ് (ഐ.ടി.ഐ വിദ്യാർഥി). സഹോദരങ്ങൾ: അൻസാരി, അൻവർ, ഇക്ബാൽ, റഹ്മത്തുല്ല, കലാം, ഫാത്തിമ, ലൈല, സീനത്ത്.