ചെങ്ങന്നൂർ: എൻ.എസ്.എസ് മുൻ രജിസ്ട്രാറും എ.ഐ.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ വെൺമണി കൂരച്ചാലിൽ കെ.എൻ. വിശ്വനാഥെൻറ (71) സംസ്കാരം വെണ്മണിയിലെ വീട്ടുവളപ്പിൽ നടത്തി. മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, േകാൺഗ്രസ് നേതാവ് കെ.സി. ജോസഫ്, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, എം. ലിജു, എ.എ. ഷുക്കൂർ, എം. മുരളി, ജോസഫ് വാഴക്കൻ, കെ. ശിവദാസൻ നായർ, ബി. ബാബുപ്രസാദ്, ഡി. സുഗതൻ, കെ. ശബരീനാഥൻ, കോശി എം. കോശി, ജോൺസൺ എബ്രഹാം, ജ്യോതികുമാർ ചാമക്കാല, പഴകുളം മധു, എൻ. മോഹൻരാജ്, ജോസഫ് എം. പുതുശ്ശേരി, എബി കുര്യാക്കോസ്, മാന്നാർ അബ്ദുൽ ലത്തീഫ്, എം.വി. ഗോപകുമാർ, പി.എൻ. സുരേഷ്, കെ.ആർ. രാജൻ, പി.എൻ. സുകുമാരപ്പണിക്കർ, മോഹൻദാസ്, ആർ. ചന്ദ്രശേഖരൻ, മറിയാമ്മ ജോൺ ഫിലിപ്, ഡി. വിജയകുമാർ, സുനിൽ പി. ഉമ്മൻ, ഇ. സമീർ, കെ.പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. എ.കെ. ആൻറണി, വി.എം. സുധീരൻ എന്നിവർ അനുശോചിച്ചു. വെണ്മണിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തൽ അനുശോചനയോഗം ചേർന്നു.