ഹരിപ്പാട്: കായംകുളത്തെ പ്രമുഖ തേയില വ്യാപാരിയും വാഴപ്പള്ളിൽ ഗ്രൂപ് സ്ഥാപകനുമായ എരുവ വാഴപ്പള്ളിൽ പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: മഹാദേവികാട് കായിപ്പുറം കുടുംബാംഗം സരസമ്മ. മക്കൾ: ബൈജു (വാഴപ്പള്ളിൽ ജ്വല്ലേഴ്സ്, ഹരിപ്പാട്), ബിജു (വാഴപ്പള്ളിൽ ജ്വല്ലേഴ്സ്, മാവേലിക്കര), ബിനു (വാഴപ്പള്ളിൽ ഹൈപ്പർ മാർക്കറ്റ്, ഹരിപ്പാട്). മരുമക്കൾ: ഡോ. സിന്ധു, ബിൻസു, സന്ധ്യ (ടൂറിസം ഡിപ്പാർട്ട്മെൻറ്, എറണാകുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എരുവയിലെ വീട്ടുവളപ്പിൽ.