Obituary
തുറവൂർ: തുറവൂർ പഞ്ചായത്ത് 17ാം വാർഡ് പള്ളിത്തോട് പനയ്ക്കൽ ഉമ്മച്ചന്റെ ഭാര്യ ജെസി (70) നിര്യാതയായി. മക്കൾ: റോയി, അലക്സാണ്ടർ. മരുമക്കൾ: ആനി, റീന. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
അമ്പലപ്പുഴ: കാക്കാഴം പെരുവത്രയിൽ പരേതനായ നാരായണന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: മോഹനൻ, ഉഷ, ഷൈലജ, സുനിൽകുമാർ. മരുമക്കൾ: സരള, രവീന്ദ്രൻ, മംഗളൻ, വിനീത.
ചെങ്ങന്നൂർ: വെണ്മണി താഴം വളയന്ത്ര പുത്തൻവീട്ടിൽ വി.കെ. ദിവാകരൻ (78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദിലീപ് (എയർ ഇന്ത്യ ഡൽഹി), ദീപ. മരുമക്കൾ: വേണു (ദുബൈ), അമല ആനന്ദ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
അമ്പലപ്പുഴ: പുറക്കാട് തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ പരേതനായ കേശവന്റെ ഭാര്യ സേതു (85) നിര്യാതയായി. മക്കൾ: കുസുമം, സജീവൻ, പരേതനായ പുഷ്പരാജൻ. മരുമക്കൾ: സുകുമാരൻ, സജിത.
പെരുമ്പളം: പഞ്ചായത്തിലെ 18ാം വാർഡ് മരുത്തോർവട്ടം ഇടയത്തുവെളി സുന്ദരന്റെ ഭാര്യ ശാന്ത (74) നിര്യാതയായി. മകൻ: പ്രസാദ്. മരുമകൾ: മാലതി.
അമ്പലപ്പുഴ: സ്വാതന്ത്ര സമര സേനാനി പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് കളർകോട് ഇരുപത്തിരണ്ടിൽ വീട്ടിൽ (കരീത്ര) ഭാസ്കരൻ (100) നിര്യാതനായി. മകൾ: മനോരമ. മരുമകൻ: കൃഷ്ണൻ കുട്ടി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മുഹമ്മ: മുഹമ്മ സ്രാമ്പിക്കൽ സുരേന്ദ്രന്റെ മകളും മുംബൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഡി. മുരളീധരന്റെ ഭാര്യ ഐഷമ്മ മുരളീധരൻ (68) നിര്യാതയായി. മക്കൾ: മധു മുരളീധരൻ, മഞ്ജു ബിജു. മരുമക്കൾ: ചാന്ദിനി മധു, ബിജു സുകുമാരൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുഹമ്മ സ്രാമ്പിക്കൽ വീട്ടുവളപ്പിൽ.
തൃക്കുന്നപ്പുഴ: പാനൂർ ആഞ്ഞിലിത്തറയിൽ നിസാർ (57) നിര്യാതനായി. ഭാര്യ: ഹന്നത്തു ബീവി. മക്കൾ: ഷെഫീഖ് (സൗദി ), ഷഹ്ന. മരുമകൻ: നവാസ് (സൗദി).
കായംകുളം: നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആറാട്ടുപുഴ മണിയൻ ചിറയിൽ പരേതനായ ഇബ്രാഹീംകുട്ടിയുടെ മകൻ കായംകുളം പുത്തൻതെരുവ് പള്ളിക്കുസമീപം പടിപ്പുരക്കൽ പടീറ്റതിൽ നിസാറാണ് (46) മരിച്ചത്. എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനായ നിസാർ കടയിലേക്ക് പോകുന്നതിന് കായംകുളം ബസ്സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. നടന്ന് തൊട്ടടുത്ത കായംകുളം താലൂക്ക് ആശുപത്രിയിലെത്തി. അവിടെ നിന്ന ഒരാളുടെ കൈയിൽ മൊബൈൽ ഫോൺ നൽകി ഏതെങ്കിലും നമ്പറിൽ വിളിച്ച് വിവരം അറിയിക്കാൻ പറഞ്ഞശേഷം ഡോക്ടറെ കണ്ടു. ഇ.സി.ജി എടുത്തപ്പോൾ, പെട്ടെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തണമെന്ന് ഡോക്ടർ നിർദേശിച്ചു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാതാവ്: പരേതയായ സൈനബ. റസീനയാണ് ഭാര്യ. മക്കൾ: റിസാന, നിസാന. മരുമകൻ: നൂറുദ്ദീൻ (ദുബൈ).
ഹരിപ്പാട്: വിവാഹ വാർഷികാഘോഷ ദിനത്തിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ പോകുന്നതിനിടെ അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാർത്തികപ്പള്ളി പുതുക്കുണ്ടം വെട്ടുതുരുത്തിൽ ശശി-പൊന്നമ്മ ദമ്പതികളുടെ മകൻ രാകേഷാണ് (35) മരിച്ചത്. കഴിഞ്ഞ 21ന് വൈകീട്ട് തൃക്കുന്നപ്പുഴ മൂത്തേരിൽ ജങ്ഷന് തെക്കുവശത്തായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാകേഷിനെ ഇൻസുലേറ്റഡ് വാൻ തട്ടിയിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ രാകേഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടം ഉണ്ടാക്കിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ: മാലിനി. മക്കൾ: ആദ്യനാഥ്, ആദിദേവ്. സഹോദരൻ: കലേഷ്.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12ാം വാർഡ് സുകുമാരവെളി ഫൽഗുനന്റെ ഭാര്യ വത്സല (62) നിര്യാതയായി. മക്കൾ: പ്രിജിത്, പ്രീത. മരുമക്കൾ: അർച്ചന, ബിജു.
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 22ാം വാർഡ് വാരനാട് കുന്നുപ്പുറത്ത് വെളി മണിയൻ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ലാലൻ, ലെനിൻ, സിനി. മരുമക്കൾ: കവിത, സന്ധ്യ, ജയകുമാർ.