Obituary
മൂവാറ്റുപുഴ: റിട്ട. ബ്ലോക്ക് ഓഫിസർ പേഴക്കാപ്പിള്ളി കണിപ്ലാക്കൽ ഉമ്മർ (69) നിര്യാതനായി. ഭാര്യ: ഹലീമാ ബീവി. മക്കൾ: നാസിയ, ഷഹനാസ്, ഷാരൂഖ്. മരുമക്കൾ: ഷബാബ്, സിയാദ്.
പറവൂർ: സ്രാമ്പിക്കൽ സിസ്റ്റർ ആനി സി.എസ്.എൻ (86) അലഹബാദിൽ നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഏലിയാമ്മ സെബാസ്റ്റ്യൻ കൂത്താട്ടുകുളം, എസ്.പി. വർഗീസ്, പോൾ, ആന്റു. സംസ്കാരം ചൊവ്വാഴ്ച അലഹബാദിൽ നടക്കും.
കോതമംഗലം: കീരമ്പാറ സർവിസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെംബർ ഊഞ്ഞാപ്പാറ കോഴക്കാട്ടു തോട്ടത്തിൽ ജോണിയുടെ ഭാര്യ ബെർളി ജോണി (68) നിര്യാതയായി. കീരമ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്കര മാർ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ.
പറവൂർ: നന്ത്യാട്ടുകുന്നം വേലംപറമ്പിൽ വി.കെ. സജീവൻ (58) നിര്യാതനായി. ഏഴിക്കര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റും 13 വർഷം ഏഴിക്കര പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. ഭാര്യ: ഷൈലജ.
മട്ടാഞ്ചേരി: പാണ്ടിക്കുടി സുജാത തിയറ്ററിന് സമീപം ഷാ മൻസിലിൽ പരേതനായ കരീംഷായുടെ മകൻ റസാഖ് ഷാ (62) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: കരീം ഷാ, അമാൻ ഷാ.
പറവൂർ: വടക്കുംപുറം പടമാട്ടുമ്മൽ ചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: ജയപാലൻ (റിട്ട. ജിയോളജി വകുപ്പ്), ബസന്ത്കുമാർ (സിവിൽ എക്സൈസ് ഓഫിസർ, പറവൂർ).
പറവൂർ: കണ്ണൻകുളങ്ങര പാലസ് റോഡിലെ സുനിത നിവാസിൽ സി.കെ. സുകുമാരി (80) നിര്യാതയായി. സമൂഹം ഹൈസ്കൂളിലെ റിട്ട. മലയാളം അധ്യാപികയാണ്. ഭർത്താവ്: കെ. ഉണ്ണികൃഷ്ണൻ (റിട്ട. മുനിസിപ്പൽ എൻജിനീയർ, അഖില ഭാരത അയ്യപ്പസേവാസംഘം കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം). മക്കൾ: വിനോദ്, സുനിത.
കോതമംഗലം: ചെറുവട്ടൂർ 314 കാനാകുഴിയിൽ സുലൈമാൻ (67) നിര്യാതനായി. ഭാര്യ: ഹാജറ (ചെറുവട്ടൂർ വേങ്ങച്ചുവട്ടിൽ കുടുംബാംഗം). മക്കൾ: ഇബ്രാഹിം, ഇസ്മായിൽ, റിയ. മരുമക്കൾ: ഫൗസിയ, തസ്മിയ, അഫ്സൽ.
കിഴക്കമ്പലം: ചേലക്കുളം പറക്കുന്നത് ഹസൻ മുസ്തഫ (കന്നിക്കോട്ടിൽ മുത്തു -75) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ആസി, നസീമ, പരേതയായ ഹവ്വ. മരുമകൻ: ബഷീർ.
അങ്കമാലി: കിടങ്ങൂർ പഞ്ഞിക്കാരൻ തോമസിന്റെ ഭാര്യ ആലീസ് (76) നിര്യാതയായി. മകൻ: മെജോ. മരുമകൾ: ലിസ്റ്റി.
പള്ളുരുത്തി: പെരുമ്പടപ്പ് കരോട്ട് ഹൗസ് കുഞ്ഞപ്പൻ ലോറൻസ് (74) നിര്യാതനായി. ഭാര്യ: കുമ്പളങ്ങി തൈവേലിക്കകത്ത് വീട്ടിൽ വിരോണി (നൈന). മക്കൾ: ഗ്ലോറി ബോണി, എബ്രഹാം ഗിൽബൻ (ധനലക്ഷ്മി ബാങ്ക്). മരുമക്കൾ: ബോണി (കാനഡ), ഗ്രീഷ്മ ഗിൽബൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.
ഹിരൺ ലാൽ പള്ളുരുത്തി: കളരിക്കൽ പരേതനായ സുകുമാരന്റെ മകൻ ഹിരൺ ലാൽ (69) നിര്യാതനായി. ഭാര്യ: രാജേശ്വരി. മകൻ: വിഷ്ണു.
ഹിരൺ ലാൽ
പള്ളുരുത്തി: കളരിക്കൽ പരേതനായ സുകുമാരന്റെ മകൻ ഹിരൺ ലാൽ (69) നിര്യാതനായി. ഭാര്യ: രാജേശ്വരി. മകൻ: വിഷ്ണു.