വടക്കാഞ്ചേരി: കരുതക്കാട് പൂവത്തിങ്കൽ അബൂബക്കർ (കുണ്ടുകാടൻ-78) നിര്യാതനായി. വടക്കാഞ്ചേരിയിലെ ആദ്യകാല കെ.എസ്.യു നേതാവും ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതി അംഗവുമായിരുന്നു.
വടക്കാഞ്ചേരി മൾട്ടിപർപ്പസ് സഹകരണസംഘം വൈസ് പ്രസിഡന്റ്, കരുതക്കാട് ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആമിന. മക്കൾ: ഹാരിസ് (ദുബൈ), റഷീദ് ( ഷേണായിസ് കെയർ ആശുപത്രി, കണ്ണൂർ), നിഷാദ് (അജ്മാൻ). മരുമക്കൾ: ഫെമിന, നജ്മ (പ്രിൻസിപ്പൽ, അൽ ഇർഷാദ് സ്കൂൾ, കിള്ളിമംഗലം), സുലൈഖ.