Obituary
മണ്ണുത്തി: ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തൃശൂര്‍ ബ്രദേഴ്സ് ലൈനില്‍ പാറയ്ക്ക പരേതനായ പോള്സെൻറ മകന് തോമാസ് (45) ആണ് മരിച്ചത്. മണ്ണുത്തി ബൈപ്പാസില്‍ അപ്ഹോൾസ്റ്ററി കട നടത്തുന്ന ഇദ്ദേഹം നവംബർ 17ന് വൈകീട്ട് ആറോടെ കടയടച്ച് പോകുമ്പോള്‍ ബൈക്ക് ഇടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: റോസി. ഭാര്യ: റിനി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പരിശുദ്ധ വ്യാകുലമാതാവിെൻറ ബസിലിക്ക പള്ളി സെമിത്തേരിയില്‍.
പട്ടാമ്പി: ചെർപ്പുളശ്ശേരി റോഡിൽ കരിമ്പുള്ളി ഇറക്കത്തിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോയാത്രക്കാരായ ചൂരക്കോട് പറക്കുന്നത്ത് സുരേഷ് കുമാറിെൻറ ഭാര്യ ഷജിമോൾ (42), ചെറുകോട് കാരിയാട്ടുവളപ്പിൽ രാമെൻറ മകൻ രാജഗോപാൽ (50) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഓട്ടോഡ്രൈവർ അബ്ദുൽ റഷീദ്, ഓട്ടോ യാത്രക്കാരി പ്രിയങ്ക എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വല്ലപ്പുഴയിൽനിന്ന് പട്ടാമ്പിയിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയും ചെർപ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് കൂട്ടിയിടിച്ചത്. ഓട്ടോയിൽ വഴിക്കിടയിൽനിന്ന് കയറിയവരാണ് അപകടത്തിൽപെട്ടത്. ഷജിമോളുടെ മക്കൾ: സ്നേഹ, പ്രണവ്. രാജഗോപാലിെൻറ ഭാര്യ: മിനി. മക്കൾ: ജിഷ്ണു രാജ്, ജിതിൻ രാജ്, ജിനിഷ.
ചാഴൂർ: കൊച്ചുകൂട്ടത്തിൽ ഷൺമുഖൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദേവദാസ്, അഭിലാഷ്.
ഒല്ലൂര്‍: പെരുവാംകുളങ്ങര കുഴുപ്പുള്ളി പരേതനായ പരമേശ്വരെൻറ ഭാര്യ ദേവകി (83) നിര്യാതയായി. മക്കള്‍: സാവിത്രി, ശശി, ഓമന, വിജയന്, പരേതരായ ശശിധരന്, കുമാരി. മരുമക്കള്‍: ബീന, തിലകാവതി, വേണു, ലക്ഷ്മി. പരേതരായ തിലകന്, രവി.
കുന്നത്തങ്ങാടി: നടുമുറി പരയ്ക്കാട് റോഡിൽ മണിമന്ദിരത്തിൽ ചേന്ദാട്ട് ശ്രീധരൻ നായരുടെയും ചങ്ങരംകണ്ടത്ത് പാർവതി അമ്മയുടെയും മകൻ രാധാകൃഷ്ണൻ നായർ (67) ഗുജറാത്തിൽ നിര്യാതനായി. ഭാര്യ: മൃദുല. മക്കൾ: രാഗേഷ്, രാഖി. മരുമകൻ: സന്തോഷ്.
കൊടുങ്ങല്ലൂർ: എസ്.എൻ പുരം ആമണ്ടൂർ പൊന്നാംപടിക്കൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ അബ്ദുല്ല (65) നിര്യാതനായി. പള്ളി നട അറഫാ ചാരിറ്റബ്ൾ ട്രസ്റ്റ് അംഗമാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: ആസിഫ്, ആഷിർ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മുഹമ്മദാലി, ഖദീജാബി, സൈനബ, ഫാത്തിമ.
ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെക്കുഭാഗം താമസിക്കുന്ന രാമി പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീബ, ഷൈലൻ, ഷീജ, ഷിജിത്ത്. മരുമക്കൾ: ഷണ്മുഖൻ, നിഷ, ബിബിന, പരേതനായ തമ്പി.
ഒല്ലൂര്‍: പടവരാട് കുണ്ടോളി ഗംഗാധരെൻറ ഭാര്യ തങ്ക (84) നിര്യാതയായി. മക്കള്‍: രാധ, പങ്കജം, രവി, ഗീത, മല്ലിക, ബീന. മരുമക്കൾ: ചന്ദ്രന്, ലതിക, കൃഷ്ണന്, ജയന്, ദിനേശന്, പരേതനായ ഗോപി.
ആമ്പല്ലൂർ: മണ്ണംപേട്ട വടക്കേടത്ത് അശോകെൻറ ഭാര്യ ഗീത (54) നിര്യാതയായി. മക്കൾ: ഹിമ, മഞ്ജു, അഖിൽ. മരുമക്കൾ: അമ്പാടി, മണികണ്ഠൻ.
ഒരുമനയൂർ: ഒറ്റതെങ്ങ് കോളനിയിൽ കുരുപ്പേരി നാരായണൻ (80) നിര്യാതനായി. ഭാര്യ: കാളിക്കുട്ടി. മക്കൾ: ആനന്ദൻ, സുനിത. മരുമക്കൾ: ബീന, രമേശൻ.
ഇരിങ്ങാലക്കുട: സമരിറ്റൻ സന്യാസിനീ സമൂഹത്തിെൻറ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ അന്ന മാഗ്ദലെൻ (84) നിര്യാതയായി. ഇരിങ്ങാലക്കുട അവിട്ടത്തൂർ ഗ്രേസ് ഭവൻ കോൺവെൻറിലായിരുന്ന സിസ്റ്റർ, മാള ചെല്ലക്കുടം പരേതരായ ലോനപ്പൻ-കുഞ്ഞേലിയ ദമ്പതികളുടെ മകളാണ്. കുഷ്ഠരോഗികളുടെ സേവനത്തിനായി മുളയത്ത് 1961ൽ സ്ഥാപിതമായ സമരിറ്റൻ സന്യാസിനീ സമൂഹത്തിലെ ആദ്യ അംഗമായ സിസ്റ്റർ കേരളത്തിലും വടക്കേ ഇന്ത്യയിലുമായി ആതുര ശുശ്രൂഷ രംഗത്തും സന്യാസ പരിശീലന രംഗത്തും ഏറെ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അമ്മിണി ആൻറണി, ത്രേസ്യാമ്മ സാനി, മറിയാമ്മ ലോനപ്പൻ, സൈമൺ, പരേതരായ ജോസ്, ദേവസ്സിക്കുട്ടി, സണ്ണി, റോസിലി പോളി. ശനിയാഴ്ച രാവിലെ എട്ടുവരെ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം 2.30ന് മണ്ണുത്തി സ്നേഹോദയ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിെൻറ മുഖ്യ കാർമികത്വത്തിൽ നടക്കും.
വടക്കേക്കാട്: കൊച്ചനൂർ കേശവത്ത് പറമ്പിൽ പരേതനായ അബ്ദുൽ കരീമിെൻറ (കുഞ്ഞിപ്പു) മകൻ അബ്ദുൽ റഹീം (കെ.പി. ബാബു- 50) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റസിയ വടക്കാഞ്ചേരി.