Obituary
മണ്ണുത്തി: ചിറക്കാക്കോട് കുറുപ്പത്തുപറമ്പില് ചന്ദ്രന് (92) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: ഉഷ, ദാസന്, ഷാജി. മരുമക്കള്‍: ശ്രീവല്സന്, ജ്യോതി ദാസന്, സിന്ധു ഷാജി.
എളനാട്: വെണ്ണൂർ കാരിക്കോട്ടു പുത്തൻപുരയിൽ റിട്ട. വി.ഇ.ഒ കെ.എ. കുര്യാച്ചൻ (88) നിര്യാതനായി. ഭാര്യ: സാറാക്കുട്ടി (കൂത്താട്ടുക്കുളം മംഗലത്ത് കുടുംബാഗം). മക്കൾ: എബി, എസി, സിബി, സിനി. മരുമക്കൾ: ബിന്ദു, റോയി, ജിബി, ജതീഷ്. സംസ്കാരം ഞായറാഴ്ച 11ന് എളനാട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.
പുത്തൻപീടിക: ചാഴൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വള്ളൂർ കുന്നത്ത് ശങ്കരൻ (65) നിര്യാതനായി. ഭാര്യ: രേണുക (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: മഞ്ജു, മായ. മരുമക്കൾ: അപിൻദാസ്, അനൂപ്.
ഗുരുവായൂര്‍: പുത്തമ്പല്ലി അയിനിപ്പുള്ളി എ.പി. സുരേഷ് (58) നിര്യാതനായി. തിരുവത്ര ജി.എം.എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. കെ.എസ്.ടി.എ ചാവക്കാട് ഉപജില്ല സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീന (അധ്യാപിക, പുത്തൻ കടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂൾ). മക്കൾ: നിധിൻ (ഗൾഫ്), നീത.
മാള: അന്നമനടയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ സി.പി.എം പ്രവർത്തകൻ ഇരുചക്രവാഹനമിടിച്ച് മരിച്ചു. അന്നമനട ആര്യം പറമ്പ് ഐരാണിതറയിൽ സഹജനാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാത്രി അന്നമനട പുറകുളം പാലത്തിന് സമീപമായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചശേഷം റോഡിൽ നിൽക്കുകയായിരുന്ന സഹജനെ അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. തെറിച്ചുവീണ് തലക്ക് പരിക്കേറ്റു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. തെങ്ങുകയറ്റ തൊഴിലാളിയായ സഹജൻ സി.പി.എം, കർഷകത്തൊഴിലാളി യൂനിയൻ പ്രവർത്തകനാണ്. ഭാര്യ: ലത. മക്കൾ: ഹരിത, ശ്രീഹരി, ഹരിപ്രിയ. മരുമകൻ: സനീഷ്.
ആമ്പല്ലൂര്‍: കല്ലൂര്‍ ആലേങ്ങാട് തെരുവുനായ് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മരത്താക്കര വള്ളുക്കുളം ജോയിയുടെ മകന് ജോയലാണ് (23) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒല്ലൂര്‍ സ്വദേശി അക്കര പൈലോക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പരിക്കേറ്റ ജോയേലിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വടക്കാഞ്ചേരി: പുതുരുത്തി ചാലിശ്ശേരി ജോൺസെൻറ ഭാര്യ റോസക്കുട്ടി (61) കോവിഡ് ബാധിച്ച് മരിച്ചു. പോസ്റ്റ് ഓഫിസ് ആർ.ഡി ഏജൻറാണ്. മക്കൾ: ഷാൻറി, ഷാൻസി, ഷാലി, ഷൈനി. മരുമക്കൾ: സണ്ണി, ടോമി, ജോയ്സോ, ഡിജോ.
കൊടകര: കാവുംതറ നെല്ലിശ്ശേരി ചെതലന്‍ വീട്ടില്‍ പൊറിഞ്ചുണ്ണിയുടെ മകന് ലോനപ്പന് (72) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: സിസ്റ്റര്‍ സ്റ്റെഫി ജീസ് സി.എച്ച്.എഫ്, ലാലി, ലൈസന്. മരുമക്കള്‍: സന്തോഷ്, സിന്ധു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊടകര സെൻറ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കൊടകര: ഗാന്ധിനഗര്‍ എടത്താടന്‍ വീട്ടില്‍ ചന്ദ്രന് (78)നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: ബിന്ദു, രേഖ, ഇന്ദു. മരുമക്കള്‍: സുധീപ്, മുരളി, സുധീര്‍.
തൃശൂർ: വല്ലച്ചിറ രാമെൻറ മകൻ ശ്രീധരൻ (88) നിര്യാതനായി. മക്കൾ: സുനിൽകുമാർ, സുനിത ബാലകൃഷ്ണൻ. മരുമക്കൾ ബിന്ദു സുനിൽ കുമാർ, ബാലൻ ആനന്ദപുരം.
കുന്നംകുളം: ആർത്താറ്റ് വലിയപുരക്കൽ പരേതനായ രാഘവെൻറ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: പ്രേമ, മല്ലിക, സുരേന്ദ്രൻ, ലളിത, ദേവൻ. മരുമക്കൾ: ബാലൻ, പ്രീജ, രവീന്ദ്രൻ, ഭാഗ്യലക്ഷ്മി.
പെരുമ്പിലാവ്: കടവല്ലൂർ കല്ലുംപുറം മാമ്പുള്ളി ഞാലിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ നഫീസ (കുഞ്ഞിമ്മ -82) നിര്യാതയായി. മകൻ: മുഹമ്മദ് (കുഞ്ഞുമോൻ). മരുമകൾ: ജമീല.