Obituary
തളിക്കുളം: കൈതക്കൽ തരിശ് കുന്നിന് വടക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ സുലൈമാെൻറ ഭാര്യ നബീസക്കുട്ടി (74) നിര്യാതയായി. മക്കൾ: അസ്മാബി, ഫാത്തിമ. മരുമക്കൾ: അബ്ദുൽ കരീം, കോയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് തളിക്കുളം മഹല്ല് ഖബർസ്ഥാനിൽ.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസും മിനിലോറിയും കൂട്ടിയിടിച്ച് മിനിലോറി ഡ്രൈവർ മരിച്ചു. അവിട്ടത്തൂർ സ്വദേശി പുതുശ്ശേരി പെരെപ്പാടൻ ദേവസ്സിയുടെ മകൻ സാവിയോ (സാബു-50) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ-തൃശൂർ റോഡിൽ പുല്ലൂറ്റ് നാരായണമംഗലത്തായിരുന്നു അപകടം. തകർന്ന മിനിലോറിയിൽനിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. തിരുകുടുംബം ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ്. ഭാര്യ: എബി. മക്കൾ: സാന്ദ്ര, എഡ്വിൻ.
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് ചെങ്ങാലൂർ രണ്ടാം കല്ല് കൃഷിഭവന് സമീപം വയ്യാട്ട് വീട്ടിൽ മനോഹരെൻറ മകൻ വി.എം. സജീവ് (39) ആണ് മരിച്ചത്. ഗ്രേഡ് 2 അറ്റൻഡറാണ്. വ്യാഴാഴ്ച രാവിലെ 11ഓടെ പഴയ ന്യൂറോ സർജറി ഐ.സി.യു വിശ്രമ മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കോവിഡ് ഡ്യൂട്ടി ഉണ്ടായിരുന്നെങ്കിലും ജോലിക്ക് കയറിയിരുന്നില്ല. മാതാവ്: രാജലക്ഷ്മി. ഭാര്യ: ഷീജ. മക്കൾ: ഗൗരി, ഗാഥാ. സഹോദരി: സന്ധ്യ.
പൂത്തൂര്‍: കൊലക്കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പംകണ്ടം സ്വദേശി മുണ്ടയ്ക്കല്‍ വീട്ടില്‍ സുരേഷിനെയാണ് (സുര-40) വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2003ല്‍ കൊടകര സ്റ്റേഷന് പരിധിയില്‍ നടന്ന കോലക്കേസിലെ പ്രതിയായ സുരേഷ് കോവിഡിെൻറ പശ്ചാത്തലത്തില്‍ പരോള്‍ ലഭിച്ച് വീട്ടിലെത്തിയതായിരുന്നു. ഇതിനിടെ സമീപത്തെ രണ്ടു സ്ത്രീകളെ തലക്ക് ടോര്‍ച്ച്കൊണ്ട് അടിച്ചെന്ന പരാതിയില്‍ സുരേഷിനെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തഹസില്‍ദാര്‍ റഫീക്കിെൻറ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അവിവാഹിതനാണ്. അടുത്തമാസം ശിക്ഷാകാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.
വെള്ളാനി: കായംപുറത്ത് ശങ്കരെൻറ മകൻ ചന്ദ്രമോഹൻ (73) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: സില, ശില്പ. മരുമക്കൾ: ജനു, അഖിൽ.
പാവറട്ടി: കുന്നത്തൂർ പറമ്പിൽ കിഴക്കര സുരേഷ് (47) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അബിൻ, അധിൻ.
തലോര്‍: തൈക്കാട്ടുശ്ശേരി തട്ടില്‍ കോക്കി യോഹന്നാെൻറ ഭാര്യ മേരി (71) നിര്യാതയായി. മക്കള്‍: സിമ്മി, സ്റ്റാന്‍ലി. മരുമക്കള്‍: ജെസ്മി, ധന്യ. സംസ്കാരം വെള്ളിയാഴ്ച നാലിന് തലോര്‍ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍.
ഒരുമനയൂർ: തങ്ങൾപ്പടി കറുപ്പം വീട്ടിൽ അബൂബക്കർ ഹാജി (78) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: ഫബീന, ഫാരിസ്, ആസിഫ്, ആരിഫ്, ഫബിത. മരുമക്കൾ: യഹ്സാന, ജുവാന, നസ്റിൻ, സഫാൻ.
ചാവക്കാട്: ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ സ്വദേശി പതപ്പുള്ളി അബ്ദുൽ ജമാൽ (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജസീല, ജുമാനത്ത്, ഹിബ, ഐഷ ദിയ. മരുമക്കൾ: ഹിഷാം, അജ്മൽ.
കണ്ടശ്ശാംകടവ്: വടക്കേത്തല ചക്കനാത്ത് പരേതനായ വാറുണ്ണിയുടെ മകൻ പൗലോസ് (കുഞ്ഞിപ്പാലു - 58) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ലിനിമോൾ, ലിറ്റ. മരുമക്കൾ: ബിബിൻ, സിജോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കണ്ടശ്ശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പുത്തൂര്‍: പരേതനായ വായ്ക്കാട്ടില്‍ ശ്രീനിവാസെൻറ ഭാര്യ കല്യാണിക്കുട്ടി (81) നിര്യാതയായി. തൃക്കൂര് സർവോദയം ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ബൈജു, പരേതനായ ബിനു. മരുമകന്: അജിത്കുമാര്‍.
പുന്നയൂർക്കുളം: ചമ്മന്നൂർ പരേതനായ കോട്ടത്തയിൽ കുഞ്ഞുമുഹമ്മദിെൻറ (കുഞ്ഞാവു) ഭാര്യ ഐശുമ്മ (73) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, അബൂബക്കർ, യൂസുഫ്, അസീസ് (ദുബൈ). മരുമക്കൾ: ഫാത്തിമ, നദീറ, ഫാത്തിമ, നൈദ.