Obituary
എരുമപ്പെട്ടി: മരത്തംകോട് കിടങ്ങൂർ കഴുങ്ങിൽ വീട്ടിൽ കുട്ടപ്പ (98) നിര്യാതനായി. ഭാര്യ: പരേതയായ കമലു. മക്കൾ: കുഞ്ഞുമോൻ, സുബ്രഹ്മണ്യൻ, സുകുമാരൻ, ബാലകൃഷ്ണൻ, രാജൻ, ശാന്തകുമാരി. മരുമക്കൾ: പത്മിനി, ലത, സുശീല, സിന്ധു, ജിഷ.
പൊന്നൂക്കര: പാലമറ്റം നെറ്റിക്കാടന് ലാസറിെൻറ ഭാര്യ ജെസ്സി (55) നിര്യാതയായി. മക്കൾ: ബിജോയ്, ജിഷ. മരുമക്കള്: പ്രിന്സി, റാഫേല്.
മനക്കൊടി: ചാലിശ്ശേരി വർഗീസിെൻറ മകൻ ബിനോയ് (45) നിര്യാതനായി. മാതാവ്: ഗ്രേസി. ഭാര്യ: ജെൻസി (സ്റ്റാഫ് നഴ്സ്, തൃശൂർ ജില്ല സഹകരണ ആശുപത്രി). മക്കൾ: അൽന ഗ്രെയ്സ്, അൻസമരിയ, ഏഗ്നൽ റോസ്. സഹോദരങ്ങൾ: ലൗലി വർഗീസ്, ടെസി ഫ്രാൻസിസ്, ഇന്നസെൻറ്, സിജി ആൻറണി, ഫാ. സിറിയക് ചാലിശ്ശേരി, പരേതനായ ഫ്രാങ്കോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
അമല: ചിറ്റിലപ്പിള്ളി ചീരുകണ്ടത്ത് പരേതനായ ബാലെൻറ ഭാര്യ സരസ്വതി (87) നിര്യാതയായി. മക്കൾ: ശശി, ഉഷ, കല, രേഖ, പരേതനായ ശശിധരൻ. മരുമക്കൾ: ഉഷ, മോഹൻ, രവീന്ദ്രൻ, പരേതനായ വിജയൻ.
ഇരിങ്ങാലക്കുട: വയോജന കേന്ദ്രമായ ദൈവപരിപാലന ഭവനത്തിലെ അന്തേവാസി എടതിരിഞ്ഞി വിരുത്തിപ്പറമ്പിൽ പീറ്റർ (83) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ പട്ടണത്തിലെ കോവിഡ് മരണങ്ങൾ പതിനൊന്നായി. ഒക്ടോബർ 23ന് മരിച്ച ഇവിടെത്തെ അന്തേവാസി പാലക്കാട് കിഴക്കുംഞ്ചേരി സ്വദേശിക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ പീറ്റർ ഉൾപ്പെടെയുള്ള അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരുന്ന പീറ്റർ ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് മരിച്ചത്. അവിവാഹിതനാണ്. കാഴ്ചക്കുറവുള്ള പീറ്റർ 23 വർഷമായി ദൈവപരിപാലന ഭവനത്തിലാണ് കഴിയുന്നത്. നന്തിക്കര സ്വദേശിയായ അന്തേവാസി കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
കോലഴി: പണിക്കവീട്ടിൽ ഗോപാലകൃഷ്ണൻ (74) കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്തി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഭാഗ്യലക്ഷ്മി, പരേതയായ ഗീത. മരുമകൻ: ജയപ്രകാശ്.കയ്പമംഗലം: കൂരിക്കുഴി 18 മുറി സ്വദേശി തിണ്ടിക്കൽ ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് ഷാജി (45) കോവിഡ് ബാധിച്ച് മരിച്ചു. കൊടകരയിൽ മത്സ്യ കച്ചവടക്കാരനായ മുഹമ്മദ് ഷാജിക്ക് ഒക്ടോബർ 31നാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറൻറീനിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ ചികിത്സ തേടി തിരികെ വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, രാത്രി പത്തോടെ മരിക്കുകയായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: സാബിത. മക്കൾ: തൻസിയ, യാസീൻ.
കോലഴി: പണിക്കവീട്ടിൽ ഗോപാലകൃഷ്ണൻ (74) കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്തി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഭാഗ്യലക്ഷ്മി, പരേതയായ ഗീത. മരുമകൻ: ജയപ്രകാശ്.
കയ്പമംഗലം: കൂരിക്കുഴി 18 മുറി സ്വദേശി തിണ്ടിക്കൽ ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് ഷാജി (45) കോവിഡ് ബാധിച്ച് മരിച്ചു. കൊടകരയിൽ മത്സ്യ കച്ചവടക്കാരനായ മുഹമ്മദ് ഷാജിക്ക് ഒക്ടോബർ 31നാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറൻറീനിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ ചികിത്സ തേടി തിരികെ വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, രാത്രി പത്തോടെ മരിക്കുകയായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: സാബിത. മക്കൾ: തൻസിയ, യാസീൻ.
ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറ് പരേതനായ രേയി സോമെൻറ മകൻ പ്രദീപ് (44) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: ആദിധേയ, ആദിദേവ്. മാതാവ്: ജാനകി. സഹോദരങ്ങൾ: ഷർളി ശിവദാസ്, പ്രസാദ്, പ്രവീൺ, പ്രശാന്ത്, പ്രിയ രാജേഷ്.
തൃപ്രയാർ: വലപ്പാട് താഴെ പീടികയിൽ മൻസൂർഅലി (85) നിര്യാതനായി. വാച്ച് െമക്കാനിക്ക് ആയിരുന്നു. ഭാര്യ: ലൈല. മകൻ: അക്ബറലി (ഗൾഫ്). മരുമകൾ: റഫിയത്ത്.
മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം അച്ചുപറമ്പിൽ ഗോവിന്ദെൻറ മകൻ ദിനേശൻ (57) നിര്യാതനായി. പുത്തൻപീടിക സെൻററിലെ ഓട്ടോതൊഴിലാളി ആണ്. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: അക്ഷയ്, അഭിരാം. മരുമകൾ: കൃഷ്ണപ്രിയ.
മാള: പൂപ്പത്തി ഏരിമ്മൽ ധർമരാജെൻറ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ഷാജി, രാജീവ്, ജോഷി. മരുമക്കൾ: ഷീജ, സന്ധ്യ, ലിപി.
ചാവക്കാട്: പുന്ന പരേതനായ മുണ്ടോക്കിൽ കുഞ്ഞിമോെൻറ ഭാര്യ ഹവ്വ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, സുലു, അസീസ്, റസിയ, റംലത്ത്, കബീർ പുന്ന, സഹിയ, സാഹിറ. മരുമക്കൾ: ആരിഫ, ശറഫു, ഹനീഫ, ഉമൈറ, ഫിറോസ്, സുധീർ.
ആലപ്പാട്: പുള്ള് തെക്കേപ്പടി രാമെൻറ മകൻ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ (മുൻ പഞ്ചായത്തംഗം). മക്കൾ: നിഷ, നിഷിൽ, നിഷിത. മരുമക്കൾ: മനു, വീണ, ഷിബു.