Obituary
എറിയാട്: പരേതനായ റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ അയ്യാരിൽ എ.എ. അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. പരേതനായ കടമ്പോട്ട് കൊച്ചുമൊയ്തീൻ ഹാജിയുടെ മകളാണ്. പി. വെമ്പല്ലൂർ എം.ഇ.എസ് സീനിയർ സെക്കൻഡറി സ്കൂൾ സെക്രട്ടറി ആൻഡ് കറസ്പോണ്ടൻറ് കെ.കെ. മുഹമ്മദ് ഹസ്സൻ സഹോദരനാണ്.
കണ്ടശ്ശാംകടവ്: വാടാനപ്പള്ളി അമൃതം ജ്വല്ലറി ഉടമ പടിയം നെട്ടേക്കാട്ടിൽ പുരുഷോത്തമൻ (76) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: സുഷിൽ, ജിഷിൽ. മരുമക്കൾ: ഷിജി, ശാലു.
പഴഞ്ഞി: സി.ഐ.ടി.യു ചുമട്ടുതൊഴിലാളി ജെറുസലേം ദേവി നഗറിൽ കല്ലിങ്ങൽ വീട്ടിൽ ഷൺമുഖൻ (55) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: സൗമ്യ, സനൽ, സജിത്ത്. മരുമക്കൾ: അഭിലാഷ്, വർഷ.
മുല്ലശ്ശേരി: ബ്ലോക്ക് ഓഫിസിന് സമീപം പയ്യാക്കിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സത്യൻ (പത്ര ഏജൻറ്), രജനി, സദാനന്ദൻ, രജിത. മരുമക്കൾ: ശോഭന, സുധീർ, ഷീന, ഗോപാലൻ.
കൊടുങ്ങല്ലൂർ: സി.പി.ഐ എസ്.എൻ പുരം ലോക്കൽ കമ്മിറ്റി അംഗവും ആല സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ.വി. ശശിധരൻ (63) നിര്യാതനായി. സി.പി.ഐ ആല ബ്രാഞ്ച് സെക്രട്ടറി, ആല വി.കെ. രാജൻ സ്മാരക സേവന കേന്ദ്രം, കെ.കെ. പത്മനാഭൻ സ്മാരക ലൈബ്രറി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാജേശ്വരി. മകൾ: അപർണ. മരുമകൻ: സജീഷ് കൃഷ്ണൻ.
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരത്തി പടിഞ്ഞാറ് ഭാഗം പരേതനായ പുന്നക്കത്തറ സദാനന്ദെൻറ മകൻ അജിത് കുമാർ (53) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: ബിന്ദു (ആർ.ഡി ഏജൻറ്) മക്കൾ: അരുൺ കൃഷ്ണ, ശ്രേയസ്സ് (വിദ്യാർഥികൾ, മതിലകം സെൻറ് ജോസഫ് ഹൈസ്കൂൾ).
മുടിക്കോട് ഹില്പ്പാടി: പൊന്നുംചാത്ത് മോഹന്‍ദാസ് (60) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: മിഥുന്‍ദാസ്, പരേതനായ നികില്ദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവര്‍മഠത്തില്‍.
ഗുരുവായൂര്‍: കണ്ടാണശ്ശേരി കുറിയേടത്ത് ബാലകൃഷ്ണെൻറ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: ശശി, രവി, പ്രസാദ്. മരുമക്കൾ: അജിത, ഷീജ, രേഖ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.
ചാവക്കാട്: തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിനു വടക്ക് തൊടുതാമിയുടെ മകൻ കുട്ടപ്പൻ (70) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷിബിൻ, അനീഷ്. മരുമക്കൾ: ശിഷിര, നിഖില.
പാവറട്ടി: എളവള്ളി അറയ്ക്കൽ പരേതനായ അന്തോണിയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മകൻ: സൈമൺ. മരുമകൾ: ജൂലി.
കൊടുങ്ങല്ലൂർ: ആമണ്ടൂർ അറക്കൽ കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ അബ്ദുൽ അസീസ് (ജിദ്ദ), മുഹമ്മദ് സലീം, ഷെഫിഖ് (ദുബൈ). മരുമക്കൾ: സുമിത അസീസ് (ജിദ്ദ), ഫൗസിയ സലീം, റൈഹാന ഷെഫീഖ് (ദുബൈ).
വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ പരേതനായ ജേക്കബിെൻറ ഭാര്യ കൊച്ചുമേരി (82) നിര്യാതയായി. മക്കൾ: ജലിയ, ഹൈലറ്റ്, ബാസ്റ്റിൻ, പരേതയായ റീത്താമണി. മരുമക്കൾ: ജോർജ്, ജോസ്, ദീപ, പരേതനായ കുര്യൻ.