Obituary
ചാലക്കുടി: സതേൺ കോളജിന് സമീപം ട്രെയിനിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലം തൊടിയിൽ പരമേശ്വരെൻറ മകൻ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ചാലക്കുടിയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആളായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
കൊടുങ്ങല്ലൂർ: എസ്.എൻ പുരം പനങ്ങാട്ട് കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. എറിയാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ദീപ പ്രതാപനാണ് (49) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന എറിയാട് ഏറ്റത്ത് ലെനിെൻറ ഭാര്യ സീനക്ക് (47) പരിക്കേറ്റു. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ പ്രതാപൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ദീപ അഴീക്കോട് മുനക്കൽ ബീച്ചിൽ ലൈഫ് ഗാർഡായ എറിയാട് വലിയപറമ്പിൽ പ്രതാപെൻറ ഭാര്യയും സി.പി.ഐ ലോക്കൽ കമ്മിറ്റി മുൻ അംഗവുമാണ്. ഇപ്പോൾ കൂളിമുട്ടം പൊക്കായിയിലാണ് താമസം. സംസ്കാരം ശനിയാഴ്ച നടക്കും. മക്കൾ: ജിഷ്ണു, ശ്രീക്കുട്ടി. മരുമകൻ: രതീഷ്.
അരിമ്പൂർ: മനക്കൊടി കിഴക്കുംപുറം കറുകയിൽ ബാബുരാജിെൻറ മകൻ ജിജിൻ (വിമീഷ്-33) മരത്തിൽനിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കിഴക്കേ പരയ്ക്കാട്ട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം മുറിക്കാനായി എത്തിയ ജിജിൻ മരത്തിൽ കയറുന്നതിനിടെയാണ് വീണത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: നെസി. മക്കൾ: വിഷ്ണു, ജിഷ്ണു. സംസ്കാരം ശനിയാഴ്ച നടക്കും.
ചാലക്കുടി: ദേശീയപാതയിൽ മുരിങ്ങൂരിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊരട്ടി തെക്കിനിയേത്ത് ജോയിയാണ് (50) മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സൗത്ത് കൊരട്ടി കണ്ണമ്പുഴ സിജോക്ക് (36) പരിക്കേറ്റു. ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിങ്ങൂർ ജങ്ഷനിൽ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം.
ആലപ്പാട്: പരേതനായ കുന്നത്ത് കിട്ടുണ്ണിയുടെ മകനും സി.പി.ഐ നേതാവുമായ കെ.കെ. വിജയകുമാര്‍ (66) നിര്യാതനായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തൃശൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറുമായ ഷീല വിജയകുമാറിെൻറ ഭര്‍ത്താവാണ്. 1970കളില്‍ എ.ഐ.വൈ.എഫ് മണലൂര്‍ മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പാറളം പഞ്ചായത്തിലെ ശാസ്താംകടവില്‍ നടന്ന കര്‍ഷക തൊഴിലാളി സമരത്തിന് നേതൃത്വം നല്കി. പിന്നീട് യു.എ.ഇയില്‍ 25 വര്‍ഷം പ്രവാസിയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി വീണ്ടും പാര്‍ട്ടിയില്‍ സജീവമായി. മകന്: കരുണ്‍ വിജയ്. മരുമകള്‍: ഡോ: ആസിയ പ്രേം (ആയുര്‍വേദ ക്ലിനിക്).
വടക്കാഞ്ചേരി: കുന്നത്തറ എ.എൽ.പി.എസിൽ നിന്ന് വിരമിച്ച വൈജയന്തി ടീച്ചർ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാങ്ങോട്ട് ഗംഗാധരൻ. മക്കൾ: സുമ (വടക്കാഞ്ചേരി), സുരേഷ് വി. നായർ (കെ.എസ്.ആർ.ടി.സി, തൃശൂർ). മരുമക്കൾ: വേണുഗോപാൽ (സിറാജ് ദിനപത്രം, വടക്കാഞ്ചേരി ലേഖകൻ), നിഷ (പാലക്കാട് കണ്ണാടി എച്ച്.എസ്.എസ് അധ്യാപിക).
കണ്ടശ്ശാംകടവ്: മാമ്പുള്ളി റോഡിൽ ചിറയത്ത് അത്താണിക്കൽ പരേതനായ ലോനപ്പെൻറ മകൻ ജോസ് (56) നിര്യാതനായി. ഭാര്യ: റൂബി. മകൾ: സോന.
പഴയന്നൂർ: വടക്കേത്തറ സന്തോഷ് ഭവനിൽ റിട്ട. അധ്യാപകൻ നാരായണെൻറ ഭാര്യ റിട്ട. അധ്യാപിക ദാക്ഷായണി (87) നിര്യാതയായി. മക്കൾ: സ്നേഹലത (അധ്യാപിക), വിനോദ് കുമാർ (ആൽബം ഹൗസ് സ്റ്റുഡിയോ), സന്തോഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), ഷൈനി (ആരോഗ്യ വകുപ്പ്), സുപ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
പുത്തൂര്‍: കൈനൂര്‍ വട്ടക്കാവില്‍ പരേതനായ ജോണിയുടെ മകന് ജ്യോതിസ് (32) നിര്യാതനായി. മാതാവ്: പരേതയായ പ്രഫ. ഗീത. ഭാര്യ: ജിനി (ദയ ആശുപത്രി) .
മുള്ളൂർക്കര: കാഞ്ഞിരശ്ശേരി മേലൂട്ട് വീട്ടിൽ കേശവെൻറ ഭാര്യ സുശീല (തങ്കമ്മ- 70) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രധീഷ്, പ്രസാദ്, പ്രഭിൻ, പ്രജിത. മരുമക്കൾ: സുനിത, പ്രിയ, റിഷ, രേവതി, രാംദാസ്.
ഒല്ലൂർ: എടക്കുന്നി ആരുകുളങ്ങര വഴി മങ്ങാട്ട് പരമേശ്വരൻ നായർ (88) നിര്യാതനായി. മക്കൾ: ശോഭനൻ, ശങ്കരൻകുട്ടി (വൈദ്യരത്നം ആയൂർവേദ കോളജ്). മരുമക്കൾ: ബിന്ദു, സിന്ധു.
അണ്ടത്തോട്: പാപ്പാളി ഇബ്രാഹിം മസ്ജിദിന് പടിഞ്ഞാറ് ഭാഗം പരേതനായ ചന്തക്കാരൻ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഹലീമ (58) നിര്യാതയായി. മക്കൾ: ഹസീന, ഹാരിസ്, ഹാഫിള, നയീമ. മരുമക്കൾ: അബൂതാഹിർ, അഷ്ക്കർ, അൻഷാദ്.