Obituary
ചാലക്കുടി: ചാലക്കുടിയിലെ സി.പി.എം നേതാവും നഗരസഭ മുൻ അംഗവുമായ പി.എം. ശ്രീധരൻ (61) നിര്യാതനായി. ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് സെക്രട്ടറി, സി.പി.എം ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് തവണ ചാലക്കുടി നഗരസഭ അംഗവും രണ്ടുതവണ പ്രതിപക്ഷ കക്ഷി നേതാവുമായിരുന്നു. ഭാര്യ: ശ്രീകല. മകൾ: അഞ്ജന.
അന്തിക്കാട്: മങ്ങന്ത്ര കുഞ്ഞിശങ്കരന്റെ മകൻ എം.കെ. ധർമൻ (67) നിര്യാതനായി. സി.പി.എം അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കെ.എസ്.കെ.ടി.യു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. 818 അന്തിക്കാട് സഹകരണ സംഘം ഡയറക്ടറായിരുന്നു. സാംസ്കാരിക, പൊതുരംഗത്തും സജീവമായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: റിജേഷ്, റിജി. മരുമക്കൾ: പ്രേമദാസൻ, രാഗി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാഞ്ഞാണി പൊതുശ്മശാനത്തിൽ.
ദുബൈ: തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. തൃശൂർ അപ്പോഴംപറമ്പിൽ അബ്ദുൽ ഖാദർ അലിക്കുഞ്ഞിന്റെ മകൻ ശാന്തിപുരം വീട്ടിൽ ഹർഷാദ് (37) ആണ് മരിച്ചത്.ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെ തുടർന്ന് ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഖദീജ അബ്ദുൽ ഖാദർ. ഭാര്യ: സഫിയ. മകൻ: അമർ ദിയാബ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
ദുബൈ: തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. തൃശൂർ അപ്പോഴംപറമ്പിൽ അബ്ദുൽ ഖാദർ അലിക്കുഞ്ഞിന്റെ മകൻ ശാന്തിപുരം വീട്ടിൽ ഹർഷാദ് (37) ആണ് മരിച്ചത്.
ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അസുഖത്തെ തുടർന്ന് ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതാവ്: ഖദീജ അബ്ദുൽ ഖാദർ. ഭാര്യ: സഫിയ. മകൻ: അമർ ദിയാബ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
കാഞ്ഞാണി: പാചക തൊഴിലാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് സിറാമിക് റോഡിനുപടിഞ്ഞാറ് താമസിക്കുന്ന താണിപ്പാടത്ത് പരേതനായ അനിൽകുമാറിന്റെ (കുട്ടൻ) മകൻ സനീഷ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.അന്തിക്കാട് പൊലീസെത്തി മേൽനടപടി സ്വീകരിച്ചു. മാതാവ്: ഓമന. ഭാര്യ: സരിത. മക്കൾ: നിരഞ്ജന, ധീരജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പഞ്ചായത്ത് ശ്മശാനത്തിൽ.
കാഞ്ഞാണി: പാചക തൊഴിലാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് സിറാമിക് റോഡിനുപടിഞ്ഞാറ് താമസിക്കുന്ന താണിപ്പാടത്ത് പരേതനായ അനിൽകുമാറിന്റെ (കുട്ടൻ) മകൻ സനീഷ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അന്തിക്കാട് പൊലീസെത്തി മേൽനടപടി സ്വീകരിച്ചു. മാതാവ്: ഓമന. ഭാര്യ: സരിത. മക്കൾ: നിരഞ്ജന, ധീരജ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പഞ്ചായത്ത് ശ്മശാനത്തിൽ.
കയ്പമംഗലം: മൂന്നുപീടിക ഐസ് പ്ലാന്റിന് സമീപം മാരാത്ത് ഷണ്മുഖൻ (80) നിര്യാതനായി. അഗസ്തേശ്വര്യപുരം എസ്.എന്‍.ഡി.പി ശാഖ പ്രസിഡന്റാണ്. ഭാര്യ: വസുന്ധര (റിട്ട. പ്രധാനാധ്യാപിക സെൻട്രല്‍ എല്‍.പി സ്കൂള്‍ പനമ്പിക്കുന്ന്). മക്കള്‍: ഷൈന്‍, പരേതയായ ഷൈന. മരുമകള്‍: സീമ (അധ്യാപിക മോഡല്‍ ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂള്‍, ഇരിങ്ങാലക്കുട).
വെങ്കിടങ്ങ്: തൊയക്കാവ് കേലാണ്ടത്ത് സെയ്തുമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൽമാസ്, തജ്മ, റുക്സാന, ഷമ്മാന. മരുമക്കൾ: സലാം, കബീർ, സിറാജുദ്ദീൻ, ഷാഹിദ.
തൃശൂർ: നെല്ലികുന്ന് ജോയ്സ് ഗര്ഡനില് അതിയുന്തന്‍ പരേതനായ ജോസഫിന്റെ മകന് ബേബി (56) നിര്യാതനായി. മാതാവ്: റോസിലി. ഭാര്യ: പ്രിയ. മക്കള്‍: സാന്ദ്ര, ഷാരോണ്‍. മരുമകന്: ഫിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് നെല്ലികുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയിൽ.
മണ്ണുത്തി: മേക്കാടത്ത് വാറുണ്ണിയുടെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: ഷീജ, ഷാജു, ഷീബ, ഷിമ്മി, ഷിബു. മരുമക്കൾ: സൈമൺ, സിനു, റപ്പായി, റോയ്, ഷാലു.
തൃപ്രയാർ: കഴിമ്പ്രം ബീച്ച് അറയ്ക്കൽ സെയ്ത് (68) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഷെമീർ, ഹസീന.
മുല്ലശ്ശേരി: വള്ളുവൻ വീട്ടിൽ ശങ്കരന്റെ മകൻ കുമാരൻ (67) നിര്യാതനായി. മുല്ലശ്ശേരി പഞ്ചായത്ത് മുൻ അംഗവും കേരള ലക്ഷ്മി മിൽ റിട്ട. ജീവനക്കാരനുമായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: രഞ്ജിത്ത് (സെയ്ത് ഒപ്ടിക്കൽസ്, ഗുരുവായൂർ), ശ്യാംകുമാർ (പി.ഡബ്ല്യു.ഡി ഓഫിസ്, കണ്ണൂർ), ലെനിൻ വില്ലി (അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്സ്). മരുമക്കൾ: സംഗീത, ദിവ്യ, സംഗീത.
ചാലക്കുടി: നോർത്ത് ചാലക്കുടി ബ്രൈറ്റ് സ്റ്റാർ ക്ലബിന് സമീപം അയ്യാരില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഫൈസൽ, അനസ്, പരേതനായ റഹ്മത്തുല്ല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാലക്കുടി ആര്യങ്കാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഒല്ലൂർ: വെള്ളോട്ടുങ്ങൽ രായപ്പൻ പൈലോതിന്റെ മകൻ ഡേവീസ് (69) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജെയിൻ, ഷെറിൻ, അലക്സ്. മരുമക്കൾ: ജെയ്സൻ, ആന്റോ ജോസ്, നിത്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ.