കൊടുങ്ങല്ലൂർ: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്റസ അധ്യാപകൻ മരിച്ചു. ശ്രീനാരായണപുരം പഞ്ചായത്തിലെ അഞ്ചങ്ങാടി പടിയത്ത് കർക്കിടകവള്ളിയിൽ പരേതനായ കൊച്ചു മൊയ്തീൻ മുസ്ലിയാരുടെ മകൻ മുഹമ്മദ് മുസ്ലിയാർ (64) ആണ് മരിച്ചത്.
കട്ടൻബസാറിൽ മദ്റസ അധ്യാപകനായിരുന്നു. നേരത്തേ ദുബൈയിൽ പ്രവാസിയുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ദേശീയപാത 66 എസ്.എൻ.പുരം ആലയിൽവെച്ചായിരുന്നു അപകടം.
ഗുരുതര പരിക്കോടെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. ഭാര്യമാർ: സെക്കീന, പരേതയായ റസിയ. മക്കൾ: മുനീർ, മുഹൈദ് (ബഹ്റൈൻ), മുബീന. മരുമക്കൾ: ഇസ്ഹാക്ക്, നിഷ, ഇർഫാന.