ചെറുതുരുത്തി: റബർ എസ്റ്റേറ്റിലെ ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിൽ എസ്റ്റേറ്റ് ഉടമയെ മരിച്ചനിലയിൽ കണ്ടെത്തി. ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിനു സമീപം താമസിക്കുന്ന പൂക്കോഴി മുണ്ടത്ത് വീട്ടിൽ രവിയെയാണ് (75) ക്വാറിയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്റ്റേറ്റിലെ പച്ചക്കറികൃഷിക്കായി ക്വാറിയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കേടുവന്ന മോട്ടോർ ശരിയാക്കാനായി തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റിലേക്ക് പോയതായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
തിരിച്ചെത്താത്തതിന തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കരിങ്കൽ ക്വാറിയിൽ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ: തങ്കമ്മ. മക്കൾ: വിനീഷ്, വിനീത്, വിനില. മരുമകൾ: വിജിത.