കൊടുങ്ങല്ലൂർ: തെക്കേനടയിൽ താമസിക്കുന്ന എറമംഗലത്ത് ഇ.കെ. അബ്ദുൽ ഹഖ് (86) നിര്യാതനായി. പരേതരായ എറമംഗലത്ത് കുഞ്ഞിസ്മാലി ഹാജിയുടെയും ചാലിൽ ബീറാച്ചിയുടെയും മകനാണ്. കോൺഗ്രസ് ആദ്യകാല പ്രാദേശിക നേതാവായിരുന്നു.
ഭാര്യ: വെളിയത്ത്നാട് വേഴപ്പിള്ളി മാളികയിൽ കുടുംബാംഗം കദീജാബി. മക്കൾ: ഇ.എ. ഇസ്മയിൽ, സീന, ജിബി, ഫെമിന (റിട്ട. എച്ച്.എം, എച്ച്.ഐ.എച്ച്.എസ്.എസ് എടവനക്കാട്).
മരുമക്കൾ: സിക്കന്തർ പള്ളിപ്പുറം (റിട്ട. ഉദ്യോഗസ്ഥൻ, എസ്.ബി.ഐ), നസീർ പടിയൂർ (നാസ് ഇലക്ട്രിക്കൽസ്, മൂന്നുപീടിക), മുഹമ്മദ്സൈഫി (എടവനക്കാട്), നെജു ഇസ്മയിൽ (കൊടുങ്ങല്ലൂർ സ്ത്രീ കൂട്ടായ്മ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മേത്തല എടമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.