വിയറ്റ്നാംപടി: കിഴുമുറി കൈരളി സ്ട്രീറ്റിൽ പരേതനായ കുഞ്ഞൻ എഴുത്തച്ഛെൻറ മകൻ ബാലകൃഷ്ണൻ എഴുത്തച്ഛൻ (76) കുളിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ആദ്യകാല പത്ര ഏജൻറും ഫുജൈറയിൽ റസ്റ്റാറൻറ് ഉടമയുമായിരുന്നു. പ്രമുഖ കർഷകൻ കൂടിയായ ബാലകൃഷ്ണൻ എഴുത്തച്ഛൻ പാറക്കൽ ശ്രീ അയ്യപ്പക്ഷേത്രം രക്ഷാധികാരി, കിഴുമുറി രണരാഘവ നെല്ലൂർ ശിവക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ കല്യാണി അമ്മ. മാതാവ്: പരേതയായ നാരായണി അമ്മ. മക്കൾ: മോഹൻദാസ് (അബൂദബി), സുരേഷ് കുമാർ (അമേരിക്ക), വേണു ഗോപാൽ (പ്രസിഡൻറ്, പ്രവാസി കോൺഗ്രസ് കൊപ്പം മണ്ഡലം), ഓമന (അധ്യാപിക). മരുമക്കൾ: സുധ (അധ്യാപിക), അംബിക (അധ്യാപിക), വിനീത (അമേരിക്ക), മുരളി (അബൂദബി). സംസ്കാരം വ്യാഴാഴ്ച ഷൊർണൂർ ശാന്തി തീരത്ത്.