Obituary
അഗളി: അട്ടപ്പാടി നെല്ലിപ്പതിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലസുബ്രഹ്മണ്യൻ-ബാലാമണി ദമ്പതികളുടെ മകൾ സൗന്ദര്യയെ (25) ആണ് കണ്ടെത്തിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപിക ആയിരുന്നു.
അഗളി: അട്ടപ്പാടി ഭൂതുവഴി സ്വദേശി തെലുങ്കാനയിൽ ട്രെയിനിൽ നിന്നു വീണ് മരിച്ചു. രാജൻ (44) ആണ് മരിച്ചത്. തെലുങ്കാന രാമകുണ്ട് ഭാഗത്ത് ട്രെയിനിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. ഭാര്യ: വിജയശ്രി. മക്കൾ: രമ, നവിത.
പത്തിരിപ്പാല: മണ്ണൂർ വടക്കേപ്പാട്ട് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ മകൻ ഹരിദാസൻ(51) നിര്യാതനായി. അമ്മ: പരേതയായ ലക്ഷ്മികുട്ടിയമ്മ.
ആലത്തൂർ: തരൂർ പള്ളയിൽ കൃഷ്ണൻ (ഗുരുസ്വാമി-70) നിര്യാതനായി. മക്കൾ: വിനോദ്, വിനോദിനി, ബിന്ദു, ബീന, വിമല. മരുമക്കൾ: ലക്ഷ്മണൻ, സുദേവൻ, വിജയൻ, കൃഷ്ണൻകുട്ടി, അരുന്ധതി.
അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ്പാറയിലെ മുണ്ടഞ്ചീരി മജീദ് (55) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സാനിർ, സജ്ന, ഷിബ്ന. മരുമക്കൾ: അബ്ബാസ്, മൊയ്തീൻ, റസ്ന.
പാലക്കാട്: മേപ്പറമ്പ് ഐ.ഡി.ടി ട്രസ്റ്റിയും കലാ മെറ്റല്‍സ് ഉടമയുമായ അബ്ദുപ്പ (71) നിര്യാതനായി. ഭാര്യ: നദീറ. മക്കള്‍: ഫിറോസ്ബാബു (കലാ മെറ്റല്‍സ്), ഷബീര്‍ (ഗിഫറ്റ്് ഹൗസ്), ഷുഹൈബ് (എ.കെ. മെറ്റല്‍സ്), ഷബീന തസ്ലീമ. മരുമക്കള്‍: ഹാരിസ്, നാസര്‍, ഷജീന സല്‍മത്ത്, ഷബ്ന.
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡില്‍ 'ക്ലാസിക് സ്ലീക്' എന്ന സ്ഥാപനം നടത്തി വന്നിരുന്ന ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം വയങ്കരക്കുഴി വീട്ടില്‍ സജയന് (49) നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: നന്ദന, നന്ദ കിഷോര്‍.
കൊല്ലങ്കോട്: പൊരിചോളം പരേതനായ അബ്ദുൾ അസീസിെൻറ (പൂച്ചി ബീഡി കമ്പനി) മകൻ മുഹമ്മദ് ഇൻസാർ (37) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷമീറ. മക്കൾ: മുഹമ്മദ് യാസീൻ, ഫാത്തിമ നസ്റിൻ. സഹോദരങ്ങൾ: അബ്ദുൾറഹ്മാൻ, മുഹമ്മദ് സുൽത്താൻ, ഷാമിൽ, സദ്ദാം, ഷമീറ.
ആലത്തൂർ: കീഴ്പ്പാടം കുന്നങ്കാട് പി. രാജാമണി (64) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: രാജേഷ്, രാധിക, രജനി. മരുമക്കൾ: ചന്ദ്രൻ, വിജയൻ, രഞ്ജു.
കോട്ടായി: നാലുമാസം മുമ്പ് വിവാഹിതനായ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കോട്ടായി ചുള്ളിയിൽ കുഞ്ചെൻറ മകൻ രഞ്ജിത്താണ് (29) മരിച്ചത്. ചൊവ്വാഴ്ച ഉച്ച രണ്ടിന് തേനൂർ കോട്ടായി റോഡ് ഭാഗത്തെ െറയിൽവേ ട്രാക്കിലാണ് മരിച്ചനിലയിൽ കണ്ടത്. ആന്ധ്രപ്രദേശിൽ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്നു. നാലു മാസം മുമ്പ് വിവാഹത്തിന് നാട്ടിൽ വന്നതാണ്. കാലിൽ അസുഖമുള്ളതിെൻറ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ്: ഉഷ. ഭാര്യ: സ്നേഹ. സഹോദരങ്ങൾ: ഷിജിത്, ശ്രീജിത്. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ആലത്തൂർ: പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരിമയൂർ മരുതക്കോട് കുന്നംകാട്ടിൽ വേലായുധെൻറ മകൻ ഹരിദാസനാണ് (കൃഷ്ണൻ -36) മരിച്ചത്. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മകളും നാലു വർഷമായി അവരുടെ വീട്ടിലാണ് കഴിയുന്നത്. മാതാവ്: കമലം. ഭാര്യ: ജിഷ്ണ. മകൾ: ഹരിനന്ദന. സഹോദരി: അംബിക.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വിജയബാങ്ക് ജീവനക്കാരൻ വണ്ടാഴി നെല്ലിക്കോട് വാസു (56) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: മിഥുൻ, സ്മിത. മരുമകൻ: സ്മികേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.