Obituary
പുതുനഗരം: കെ.പി സ്ട്രീറ്റ് പൊടിപ്പൊകല കുടുംബാംഗം നിജാംഅലിയുടെ ഭാര്യ ജറീനാബാനു (49) നിര്യാതയായി. മകൾ: രേഷ്മ (പുതുനഗരം ഇസ്ലാമിക് ഇംഗ്ലീഷ് ഹൈസ്കൂൾ). മരുമകൻ: ഷാജി.
വടവന്നൂർ: പട്ടഞ്ചേരി വിളക്കനാംകോട് അരണാചല പണ്ടാരത്തിെൻറ മകൻ എ. നടരാജൻ (78) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗണേശൻ, പുഷ്പ, പരേതയായ ഉഷ. മരുമക്കൾ: മണികണ്ഠൻ, കറുപ്പസ്വാമി.
ആലത്തൂർ: കുനിശ്ശേരി കാഞ്ഞിരംകാട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ ചെല്ല (91) നിര്യാതയായി. മകൻ: മാണിക്കൻ. മരുമകൾ: കമലം. സഹോദരങ്ങൾ: കാജ, പരേതനായ വെള്ള.
വണ്ടിത്താവളം: മടപ്പള്ളം പാറയ്ക്കല്‍ വീട്ടില്‍ പരേതനായ വേലവെൻറ ഭാര്യ ലീല (70) നിര്യാതയായി. മക്കള്‍: ഷാംജി (സിവില്‍ എക്സൈസ് ഓഫിസര്‍, കുഴല്‍മന്ദം), പ്രേംജി (കേബിള്‍ ടി.വി, പെരുവെമ്പ്്്്), ഷിജി. മരുമക്കള്‍: ബിനിറ്റ, പ്രസാദ്, ലൈനി.
പത്തിരിപ്പാല: സംസ്ഥാന പാതയിൽ മൗണ്ട് സീനക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാങ്കുറുശ്ശി വെള്ളാലവാരിയം വീട്ടിൽ സി.വി. സോമശേഖരെൻറ മകൻ രാഗിത് എസ്. വാര്യർ (24) ആണ് മരിച്ചത്. എം.കോം വിദ്യാർഥിയാണ്. ജനുവരി 16ന് മാങ്കുറുശ്ശിയിൽ നിന്ന് ബൈക്കിൽ പാലപ്പുറത്തെ സുഹൃത്തിെൻറ വീട്ടിലേക്ക് പോകുമ്പോൾ മൗണ്ട് സീന സ്കൂളിന് സമീപമായിരുന്നു അപകടം. സാരമായി പരിക്കേറ്റ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ജയശ്രീ വാര്യർ. സഹോദരി: രേഷ്മ എസ്. വാര്യർ.
തച്ചനാട്ടുകര: അരിയൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അമ്പത്തിമൂന്നാം മൈൽ കൊമ്പത്ത് അബുവിെൻറ മകൻ ഫവാസാണ് (22) മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന തോട്ടുങ്ങൽ ത്വാഹക്ക് (22) പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു അപകടം. പാത്രക്കടവ് സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ മണ്ണാർക്കാെട്ടയും തുടർന്ന് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആസ്യ. സഹോദരങ്ങൾ: ആഷിറ, ആഷിഖ്, അഫ്നാൻ.
വണ്ടാഴി: കല്ലകുളമ്പ് ഇടുംബന് (76) നിര്യാതനായി. ഭാര്യ: തങ്ക. മക്കള്‍: സ്വാമിനാഥന്, ചന്ദ്രന്, ശശി, പുഷപലത, ലീല. മരുമക്കള്‍: ദേവകി, സുജാത, പ്രജിത.
പട്ടാമ്പി: നടുവട്ടം കരിമ്പ്യാർ തൊടി ആമിന (മാളുട്ടി -74) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മകൻ: ബഷീർ (ഷാർജ). മരുമകൾ: മുംതാസ്. സഹോദരങ്ങൾ: തിത്തീമ, ഹവ്വ ഉമ്മ, പരേതരായ മുഹമ്മദ്, അബു, ഫാത്തിമ, ബിയ്യാത്തുട്ടി, ഖദീജ, നഫീസ.
പാലക്കാട്: തിരുവാലത്തൂര് ആറ്റിങ്ങല്‍ വീട്ടില്‍ പരേതനായ ഗോപാലെൻറ മകന് രാജന് (57) നിര്യാതനായി. കെ.എസ്.ഇ.ബി കോണ്‍ട്രാക്ടറാണ്. മാതാവ്: ദക്ഷായണി. ഭാര്യ: സുഭദ്ര (മണ്ണൂര്‍ സഹകരണ ബാങ്ക്). മക്കള്‍: രോഹിജ, രോഹിത് രാജ്. സഹോദരങ്ങള്‍: രവീന്ദ്രനാഥന്‍, സുരേന്ദ്രന്, ചന്ദ്രിക, ഉഷ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.
ആലത്തൂർ: കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ കെ.എസ്. രാജഗോപാലയ്യർ (80) നിര്യാതനായി. ഭാര്യ: കെ.എസ്. സുബ്ബലക്ഷ്മി. മക്കൾ: സീതാരാമൻ (മാനേജർ കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രം), അന്നപൂർണി.
ആലത്തൂർ: തരൂർ മരുതക്കോട്ടിൽ പരേതനായ പകാെൻറ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, ശ്യാമള, ശോഭന, സുജാത, സുനിത, സുധാനന്ദൻ. മരുമക്കൾ: ഗോവിന്ദൻ, ശിവദാസൻ, ഷൈൻ, ശശി, സുധിക, സിനി.
ആലത്തൂർ: ചിറ്റിലഞ്ചേരി കാവിലത്തുപാടം വെള്ളാട്ട് ശ്രീസുധയിൽ വിജയെൻറ ഭാര്യ പയ്യല്ലൂർ കൊറ്റിയിൽ വീട്ടിൽ സുധ (56) നിര്യാതയായി. മക്കൾ: രാംനാഥ്, രശ്മി. മരുമക്കൾ: രാഖി, ശ്യാംഗോവിന്ദ്.