Obituary
കൊല്ലങ്കോട്: ആനമാറി കണ്ടൻചിറ കോട്ടയമ്പലത്തിൽ പരേതനായ മാണിക്കെൻറ ഭാര്യ കുഞ്ചുമാളു (70) നിര്യാതയായി. മക്കൾ: ജെയമണി, അംബിക, രേണുക, വിദ്യ, വിശ്വനാഥൻ. മരുമക്കൾ: മണി, സുരേഷ്, ദിനേഷ്, മോഹനൻ, സൗമ്യ.
മുതലമട: ആട്ടയാമ്പതി അബ്ദുൽ മജീദിെൻറ ഭാര്യ നൗഷാദ്ബീഗം (44) നിര്യാതയായി.
വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപ്പറമ്പ് കുണ്ടുപറമ്പ് വീട്ടിൽ കാർത്യായനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: സേതു, മനോമണി. മരുമക്കൾ: മഞ്ജുള, സഹദേവൻ. സഹോദരങ്ങൾ: ചാമി, കിട്ട, ദേവു.
ആലത്തൂർ: കാവശ്ശേരി മന്ദംപറമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ ചെല്ലമ്മ (101) നിര്യാതയായി. മക്കൾ: കുട്ടൻ, ഓമന, കൃഷ്ണൻ, കണ്ണൻ (ഡൽഹി), പരേതനായ കുഞ്ചു. മരുമക്കൾ: രുഗ്മണി, ദേവു, സരസ്വതി, ശശികല.
പുലാപ്പറ്റ: ഉമ്മനഴി ചോലപാടം പരേതനായ ഹൈദ്രോസിെൻറ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കൾ: ബിഫാത്തിമ, മൊയ്തീൻകുട്ടി, സുലൈമാൻ, മജീദ്.
വടക്കഞ്ചേരി: പരുവാശ്ശേരി ചെറുകണ്ണമ്പ്ര പഴണൻ (93) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നു. മക്കൾ: വെള്ള, ചന്ദ്രൻ, പരേതരായ മാണിക്യൻ, ലീല. മരുമക്കൾ: ശോഭന, ഉഷ, ദേവി, കുട്ടൻ. സംസ്കാരം ബുധനാഴ്ച ഐവർമഠത്തില്.
മംഗലംഡാം: കാക്കഞ്ചേരി മുതിരക്കാലയിൽ എം.വി. ജോയി നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജിബു, ഷിബു, ഷിബി. മരുമക്കൾ: സോണി, ജിനു, രാജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എരിക്കുംചിറ സെൻറ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.
പുതുനഗരം: ടി.ബി സ്ട്രീറ്റ് സീത്ത കുടുംബം പരേതനായ മേദർഷ റാവുത്തറുടെ മകൻ ഹലീൽ റഹ്മാൻ (55) നിര്യാതനായി. ഭാര്യ: ജൊഹറാബാനു. മാതാവ്: പരേതയായ ബീഫാത്തുമ്മ. മക്കൾ: സൽമാൻ, ഷംനു, ഷമീറ. സഹോദരങ്ങൾ: അബ്ദുൽ കരീം, മുസ്തഫ, റഹ്മത്ത്നീസ, ഉമ്മുസൽമ, സാബിറ.
പുതുശ്ശേരി: ചള്ളേക്കാട് പരേതനായ അഡ്വ. സി.ആർ. രാമചന്ദ്രെൻറ ഭാര്യ വത്സല (81) നിര്യാതയായി. മക്കൾ: സി.ആർ. രമേശ്, സി.ആർ. ഗീത. മരുമക്കൾ: വി.പി. വിദ്യ, അമർസിങ് (വലപ്പാട്).
വടക്കഞ്ചേരി: ദേശീയപാത വഴുക്കുംപാറക്ക് സമീപം ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. കണ്ണമ്പ്ര കല്ലിങ്കൽപ്പാടം കുളത്തിങ്കൽ വീട്ടിൽ വേലായുധെൻറ മകൻ രാജു (51) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. തൃശൂർ മെട്രോപൊളിറ്റൻ ആശുപത്രിയിലെ ഡ്രൈവറായ രാജു ജോലി കഴിഞ്ഞ് ബൈക്കിൽ വരുമ്പോൾ വഴുക്കുംപാറക്ക് സമീപം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിലേക്ക് വീണ രാജുവിെൻറ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഇടിച്ച വാഹനം നിർത്താതെ പോയി. മഴയും ദേശീയ പാതയോരത്തെ ചളിയുമാണ് ബൈക്ക് നിയന്ത്രണം തെറ്റാൻ കാരണമെന്ന് പറയുന്നു. ദേശീയപാതയിൽ സർവിസ് റോഡിെൻറ പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് ചളി നിറഞ്ഞിരിക്കുന്നുണ്ട്. പീച്ചി പൊലീസ് കേസെടുത്തു. മൃതദേഹം തൃശൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. മാതാവ്: പരേതയായ തങ്ക. ഭാര്യ: ഷീജ. മക്കൾ: മന്യ, മനുരാജ്, മനീഷ.
ചെർപ്പുളശ്ശേരി: മാരായമംഗലം കൊളപ്പടമാണി തൊടി സയ്തലവി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദലി, ഉസ്മാൻ, സജ്ന, ഖദീജ, മൈമൂന, അബൂബക്കർ സിദ്ദീഖ്.
ചെർപ്പുളശ്ശേരി: കാറൽമണ്ണ ഇരുപത്തി ഒമ്പതാം മൈൽ പുലാകുന്നത്ത് ചാമി (66) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേഷ് ബാബു, സതീഷ് ബാബു. മരുമക്കൾ: സുനന്ദ, രജിത.