Obituary
ആലത്തൂർ: കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ കെ.എസ്. രാജഗോപാലയ്യർ (80) നിര്യാതനായി. ഭാര്യ: കെ.എസ്. സുബ്ബലക്ഷ്മി. മക്കൾ: സീതാരാമൻ (മാനേജർ കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രം), അന്നപൂർണി.
ആലത്തൂർ: തരൂർ മരുതക്കോട്ടിൽ പരേതനായ പകാെൻറ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: ശിവാനന്ദൻ, ശ്യാമള, ശോഭന, സുജാത, സുനിത, സുധാനന്ദൻ. മരുമക്കൾ: ഗോവിന്ദൻ, ശിവദാസൻ, ഷൈൻ, ശശി, സുധിക, സിനി.
ആലത്തൂർ: ചിറ്റിലഞ്ചേരി കാവിലത്തുപാടം വെള്ളാട്ട് ശ്രീസുധയിൽ വിജയെൻറ ഭാര്യ പയ്യല്ലൂർ കൊറ്റിയിൽ വീട്ടിൽ സുധ (56) നിര്യാതയായി. മക്കൾ: രാംനാഥ്, രശ്മി. മരുമക്കൾ: രാഖി, ശ്യാംഗോവിന്ദ്.
കൊല്ലങ്കോട്: പയ്യലൂർ തോട്ടപ്പുര വീട്ടിൽ കന്തസ്വാമി കുരുക്കൾ (75) നിര്യാതനായി. മക്കൾ: സെന്തിൽ കുമാർ, സുനിൽകുമാർ, ശിവകുമാർ. മരുമകൾ: ബിനിത.
കൊടുവായൂർ: കാക്കയൂർ തകരക്കാട് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന പരേതനായ കിഴക്കേത്തല ചിന്നക്കളം വീട്ടിൽ മുഹമ്മദ് മൂസ റാവുത്തറുടെ മകൻ അക്ബർ മൻസൂർ (അക്ബർബാഷ -73) നിര്യാതനായി. ഭാര്യ: ജഹന്നാറ. മക്കൾ: നൗഷാദ്, നിഷാദ്, ആസാദ്. മരുമക്കൾ: സിമീന,അനീഷ, ആബിദ.
ആലത്തൂർ: നെന്മാറ കോളജിനടുത്ത് കാറ് മരത്തിലിടിച്ച് അങ്കമാലി സ്വദേശിയായ യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടിൽ തോമാസിെൻറ മകൻ വി.ടി. സേവി (സേവി തോമാസ് -42) ആണ് മരിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്തെ സ്റ്റാൻഡിലെ ടാക്സി ഡ്രൈവറാണ്. കാറിൽ സഞ്ചരിച്ചിരുന്ന സുബരയ്യ (64), ഭാര്യ ധനലക്ഷമി (63), വെങ്കിടാചലം (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അങ്കമാലിയിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച പുലർച്ച 4.15ഓടെയാണ് അപകടം.നെന്മാറ ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്നു കാറിലുള്ളവർ. സേവിയുടെ മാതാവ്: റോസിലി. ഭാര്യ: കറുകുറ്റി മൂലന് കുടുംബാംഗം ടിനി. മക്കള്: സഞ്ജു, സച്ചു. സഹോദരന്: ജെയ്സണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കറുകുറ്റി സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്.
വടക്കഞ്ചേരി: കണ്ണമ്പ്ര ചൂർക്കുന്ന് പരേതനായ വേലായുധെൻറ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: പ്രഭാകരൻ, അംബിക, പ്രഭാവതി, പ്രസന്ന. മരുമക്കൾ: ലത, ജയകൃഷ്ണൻ, തുളസി, ഗോപി.
വടക്കഞ്ചേരി: കൊന്നഞ്ചേരി തച്ചാംകുന്ന് പള്ളിയൻ (70) നിര്യാതനായി. ഭാര്യ: തത്ത. മകൻ: പ്രസാദ്. മരുമകൾ: സൗമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
വടക്കഞ്ചേരി: കൊന്നഞ്ചേരി കുന്നങ്കാട് വേലായുധെൻറ ഭാര്യ ദേവകി (65) നിര്യാതയായി. മക്കൾ: മനോജ്, ഗിരിജ, അരുണ. മരുമക്കൾ: പ്രവീൺ, സഞ്ജയ്.
വടക്കഞ്ചേരി: കാളാംകുളം മോരാംകുന്ന് കൊട്ടാരത്തിൽ വീട്ടിൽ കെ.കെ. സുധാകരൻ (62) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: സുജേഷ്, ഇന്ദുട്ടി. മരുമക്കൾ: ആര്യ, സായൂജ്.
പുതുശ്ശേരി: സൂര്യചിറ പരേതനായ നഞ്ചപ്പനായ്കറുടെ മകൻ സുബ്രഹ്മണ്യൻ (ഗുരുസ്വാമി -76) കോയമ്പത്തൂർ കോവൈപുതൂരിൽ നിര്യാതനായി. ഭാര്യ: കലാവതി.
ചെന്നൈ: പെരമ്പൂർ ഹൈറോഡ് സെക്കൻഡ് സ്ട്രീറ്റിൽ (27) നിരണം പനക്കാമറ്റം അലക്സാണ്ടറുടെ മകൻ നൈനാൻ (65) നിര്യാതനായി. ചെന്നൈ ബ്രോഡ് വേ സെൻറ്തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ മുൻ ഭാരവാഹിയാണ്. ഭാര്യ: ലൂസി. മക്കൾ: നിത്തു (പാരീസ്), നിക്കിത്ത് (റീജനൽ സെയിൽസ് മാനേജർ, റാൻറോക്സ് ലിമിറ്റഡ് ബംഗളൂരു). മരുമക്കൾ: അരുൺ (ബി.എൻ.പി പരിബാസ്, പാരിസ്), സ്റ്റെഫി (പി.ഡബ്ല്യൂ.സി, ബംഗളൂരു). സംസ്കാരം പിന്നീട് ചെന്നൈ കിൽപോക്ക് സെമിത്തേരിയിൽ.