Obituary
ഒറ്റപ്പാലം: കടമ്പൂർ കടുങ്ങൻചോലപറമ്പിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാമചന്ദ്രൻ, സുരേഷ്, സുജാത. മരുമക്കൾ: സുജിത, ആതിര, സുരേഷ്.
ചെർപ്പുളശ്ശേരി: ചളവറ കിഴക്കേക്കര രാമചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത.
കൊല്ലങ്കോട്: ബൈക്ക് മതിലിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കൊല്ലങ്കോട് പയ്യലൂർ കുന്നത്ത് വീട്ടിൽ പരേതനായ കൃഷ്ണെൻറ മകൻ ശിവദാസനാണ് (41) മരിച്ചത്. വ്യാഴാഴ്ച പുലർച്ച എറണാകുളം മുവാറ്റുപുഴ കോലഞ്ചേരിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. മാതാവ്: തങ്കമണി. ഭാര്യ: പ്രിയ. മകൻ: ശ്രേയസ്.
ഒറ്റപ്പാലം: വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് പെരുമ്പിടാരി പുത്തൻവീട്ടിൽ ജോയിയുടെ ഭാര്യ ബിന്ദു (47) ആണ് മരിച്ചത്. കണ്ണിയംപുറം തൃക്കങ്ങോട് റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അത്യാഹിതം. രണ്ട് മക്കളുണ്ട്.
ആനക്കര: വീടിനടുത്തുള്ള പാടത്തുനിന്ന് പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂര്‍ കാളീരിപ്പടി വേലായുധെൻറയും മാളുക്കുട്ടിയുടെയും മകന് ശിവനാണ് (39) പാമ്പ് കടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വീടിനടുത്തുള്ള പാടത്തുനിന്ന് പുല്ല് അരിയുകയായിരുന്ന സുഹൃത്തിെൻറ അടുത്തേക്ക് പോകുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: പ്രേമന്, പ്രേമലത, പരേതനായ ഹരിദാസന്.
പട്ടാമ്പി: കുലുക്കല്ലൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികെൻറ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ എടപ്പലം പാലത്തിനടുത്ത് കണ്ടെത്തി. കൊപ്പം മണ്ണേങ്ങോട് ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛനാണ് (75) ബുധനാഴ്ച വൈകീട്ട് ആറരയോടെ കുലുക്കല്ലൂർ തത്തനംപുള്ളിയിൽ പുഴയിൽ ഒഴുക്കിൽപെട്ടത്. തറവാട് ക്ഷേത്രം സ്ഥിതിചെയ്യുന്ന തത്തനംപുള്ളിയിലെത്തിയ ഇദ്ദേഹം വൈകുന്നേരം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം ഫയർഫോഴ്സ് യൂനിറ്റുകളും പ്രദേശത്തെ പ്രധാന മുങ്ങൽ വിദഗ്ധരും രണ്ടു ദിവസം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭാര്യ: ലക്ഷ്മി. മക്കൾ: മീനാക്ഷിപ്രിയ, വാണീദേവി, വിവേകാനന്ദൻ.
അഗളി: ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചു. അട്ടപ്പാടി തെക്കേ കടമ്പാറ കണ്ണൻ എന്ന പഴനിസ്വാമിയാണ് (49) മരിച്ചത്. ഷോളയൂർ പഞ്ചായത്തിലെ വെള്ളകുളത്ത് ജോലിക്കിടെയായിരുന്നു അപകടം. ഉടൻ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എലവഞ്ചേരി: കരിങ്കുളം കുഞ്ചെൻറ ഭാര്യ കമലം (65) നിര്യാതയായി. മക്കൾ: കണ്ണദാസൻ, വനജ, രാജേഷ്. മരുമക്കൾ: താമര, രമ്യ, പരേതനായ ഗോപാലകൃഷ്ണൻ. സഹോദരങ്ങൾ: കിട്ടു, കറുപ്പുണ്ണി, കൃഷ്ണൻ, മാധവൻ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് മനപറമ്പിൽ കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ജയശ്രീ, ജയകുമാർ, സുന്ദരേശൻ, ധന്യ. മരുമകൻ: അയ്യപ്പൻ.
ആലത്തൂർ: വാവുള്ളിയാപുരം കമ്മാന്തറ കിഴക്കേവീട്ടിൽ പരേതനായ ശിവൻ ആശാരിയുടെ ഭാര്യ വിശാലാക്ഷി (70) നിര്യാതയായി. മക്കൾ: രമ, ലത, ബിജു, വിനീഷ്. മരുമക്കൾ: രവി, സുരേഷ് കുമാർ, പ്രജീഷ്, സജിനി.
മണ്ണാർക്കാട്: പയ്യനടം പാലൂർ ഹംസ (87) നിര്യാതനായി. മക്കൾ: ലത്തീഫ്, ഉമൈബ, നസീമ, ഐഷാബി, റജീന, സാജിദ, ഹാരിസ്. മരുമക്കൾ: ഒ.പി. അലി, ബഷീർ, കബീർ, മുഹമ്മദാലി, ബഷീർ, ഹാജറ, സിയ.
പുതുക്കോട്: കരിയക്കുന്ന് തെക്കെകാരൻ വീട്ടിൽ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ മുഹമ്മദ് യൂസുഫ് (67) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷമീർ, ഷബീർ, ഷെഫീന. മരുമക്കൾ: അബിൻ, ദിൽഷ, അനീഷ.