Obituary
അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ് പാറയിലെ പരേതനായ ചള്ളപ്പുറത്ത് പോക്കുവിെൻറ ഭാര്യ അലീമ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബു, ഉമ്മർ, സലാം, ജലീൽ, പാത്തുമ്മ, ജമീല, സൗദ.
ആനക്കര: കുമരനല്ലൂർ അമേറ്റിക്കര തെക്കേ പുരക്കൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഉഷ, ബിന്ദു, ബൈജു, ജയരാജൻ. മരുമക്കൾ: ശിവശങ്കരൻ, സുബ്രമണ്യൻ, ഗീത, നിമ്യ.
തൃത്താല കൊപ്പം: മറയങ്ങാട് പരേതനായ നാരായണൻ വൈദ്യരുടെ മകൻ വിശ്വംഭരൻ (77) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: വിനോദ്, വിദ്യ, വിജേഷ്, വിവേക്. മരുമകൾ: ബിജിനി. സഹോദരങ്ങൾ: സൗദാമിനി, ചന്ദ്രിക, പത്മിനി, പരേതനായ കുട്ടിശങ്കരൻ വൈദ്യർ.
ആലത്തൂർ: കുഴൽമന്ദം പെരുങ്കുന്നം പാലം പുള്ളി വീട്ടിൽ ചന്ദ്രെൻറ ഭാര്യ നിർമല (62)നിര്യാതയായി. മക്കൾ: രാജേഷ് (കോയമ്പത്തൂർ) ദീപ. മരുമക്കൾ: പ്രസാദ് (മസ്കത്ത്), ഷീബ. സംസ്കാരം വ്യാഴാഴ്ച രവിലെ 11ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.
ആലത്തൂർ: ചേരാമംഗലം പഴതറ കളത്തിൽ വീട്ടിൽ പരേതനായ ചാമിയുടെ മകൻ കൃഷ്ണൻ (അരിന്തു -54) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഭിലാഷ്, ആതിര. മരുമകൻ: വിജു.
ആലത്തൂർ: എഫ്.എ.സി.ടി റിട്ട. ജീവനക്കാരൻ ആലത്തൂർ പൂങ്ങോട്ടിൽ രാഘവൻ (78) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: രജീഷ്, രജിത, പരേതനായ ആനന്ദ്. മരുമക്കൾ: പ്രവീൺ, രൂപിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ആലത്തൂർ: കാട്ടുശ്ശേരി അച്യുതം വീട്ടിൽ താമസിക്കുന്ന മുടപ്പല്ലൂർ കാരാത്ത് നാരായണൻകുട്ടി (72) നിര്യാതനായി. ഭാര്യ: കാർത്യായനിക്കുട്ടി. മക്കൾ: സ്വപ്ന. മരുമകൻ: വിപിൻ.
ആലത്തൂർ: കാവശ്ശേരി കോട്ടപറമ്പ് നാഗേലത്ത് വീട്ടിൽ സുന്ദരെൻറ മകൻ ബിജേഷ് കുമാർ (42) നിര്യാതനായി. മാതാവ്: കോമളവല്ലി. സഹോദരൻ: ബിനീഷ് കുമാർ.
പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി കുന്നത്തൊടി കാളി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചേവി. മക്കൾ: ഗോപി, രാജൻ. മരുമക്കൾ: ശാരദ, സരോജിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.
പട്ടാമ്പി: തിരുവേഗപ്പുറ മണ്ണാരുപുരയ്ക്കൽ പരേതനായ വീരെൻറ മകൻ ഗോപാലൻ (68) നിര്യാതനായി. മുൻകാല കോൺഗ്രസ് നേതാവായിരുന്നു. ഭാര്യ: ബേബി ഗിരിജ. മക്കൾ: ബിജു, ബിനു, ബിബീഷ്, ബേബി ലാൽ.
പുലാപ്പറ്റ: കോണിക്കഴി കൊടിയംകുന്നേൽ ജോർജ് (92) നിര്യാതനായി. മക്കൾ: മേരി (മംഗലംഡാം), ബെന്നി, സ്റ്റാലിന, പരേതനായ ടോമി. മരുമക്കൾ: പാപ്പച്ചൻ അങ്ങേ വീട്ടിൽ ബ്രിജിറ്റ് (മുംെബെ), ഷേർലി മാളിയേക്കൽ, തോമസ് പുളിക്കായതൊടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന്.
ഷൊർണൂർ: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി കല്ലിപ്പാടം പന്തലാട്ട് പറമ്പിൽ കുഞ്ഞുകുട്ടെൻറ മകൻ സുദർശനാണ് (31) മരിച്ചത്. ഷൊർണൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.