Obituary
കല്ലടിക്കോട്: മേലേപുര ഹംസ (74) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: ഇബ്രാഹിംകുട്ടി, കാസിം, ഷക്കീര്‍, ഷാഹിന, റഷിയ, അഷ്റഫ്. മരുമക്കള്‍: ബഷീര്‍, റഹ്മാന്, സാബിറ, സൗദ, ഫരീദ, സുല്‍ഫിയ.
പാലക്കാട്: കൽമണ്ഡപം താജ് അപ്ഹോളിസ്റ്ററി ഉടമ എച്ച്.എം സലീം (54) നിര്യാതനായി. ഭാര്യ: മുഹ്സിന. മക്കൾ: സബിത, ഷിഫാന, തനീഷ് ഫാത്തിമ, മുഹമ്മദ് ഹനീഫ. മരുമകൻ: കാജാ ഹുസൈൻ, (കെ.എസ്.എഫ്.ഇ, പാലക്കാട്).
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വാഴക്കച്ചിറയിൽ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ദിലീപ്. അനൂപ്, സന്ധ്യ. മരുമക്കൾ: കൃഷ്ണൻകുട്ടി, ദീപ്തി, സോണി. സഹോദരങ്ങൾ: വാസു, ഗംഗ, ഓമന.
ആനക്കര: ചേകനൂര്‍ എടയത്ത് കുഞ്ഞുഹൈദര് ഹാജി (78) നിര്യാതനായി. ഭാര്യ: തായുമ്മ. മക്കള്‍: അബ്ദുല്‍ റസാഖ് (ബിസിനസ്), മുസ്തഫ, ഫൈസല്‍ (ഇരുവരും അബൂദബി), കദീജ, സൈനബ. മരുമക്കള്‍: ഫാത്തിമ, ഷാജിത, ജമീല, അബൂബക്കര്‍ (കാരത്തൂര്), പരേതനായ അബ്ദുല്‍ ഹമീദ്.
ഒറ്റപ്പാലം: ടി.ബി റോഡിലെ പുറവളപ്പിൽ ഭാസ്കരനെഴുത്തച്ഛെൻറ ഭാര്യ രാധ (73) നിര്യാതയായി. മക്കൾ: ഹേമലത, ഹരിപ്രസാദ് (മാവേലി മെഡിക്കൽസ്, ഒറ്റപ്പാലം). മരുമക്കൾ: വിനോദ്, ശ്രീജ.
കാരക്കുത്തങ്ങാടി: മുതുതല കാരക്കുത്തങ്ങാടിയിലെ പരേതനായ കോരക്കോട്ടിൽ കോയാമുട്ടി ഹാജിയുടെ മകൻ മൊയ്തീൻകുട്ടി എന്ന കുഞ്ഞിപ്പ (48) നിര്യാതനായി. ആഗസ്റ്റ് 26ന് ഖത്തറിലേക്ക് മടങ്ങാൻ ടിക്കറ്റ് എടുത്തിരിക്കെയാണ് മരണം. ഭാര്യ: ഫൗസിയ (അധ്യാപിക, കാരക്കുത്തങ്ങാടി വിവേകോദയം യു.പി സ്കൂൾ). മക്കൾ: ആദിൽ, ഫിദ. സഹോദരങ്ങൾ: അഹമ്മദ്കുട്ടി എന്ന കുഞ്ഞാൻ, സെയ്തലവി, തിയ്യാമുട്ടി, നഫീസ എന്ന മാളു, ഖദീജ, ഫാത്തിമ, മൈമൂന.
ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ തങ്ങൾകുട്ടിയുടെ ഭാര്യ റുക്കിയ (64) നിര്യാതയായി.
മണ്ണാർക്കാട്: കുരുത്തിചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരി കൊളത്തൂർ പരവകുഴിയിൽ വീരാൻ ഹാജിയുടെ മകൻ ഹാരിസാണ് (26) മരിച്ചത്. കുരുത്തിചാലിന് താഴെ ഒരു കിലോമീറ്ററോളം മാറി വെള്ളത്തിൽ മരത്തടിയിൽ തടഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഒഴുക്കിൽപെട്ടത്. കൂട്ടുകാർക്കൊപ്പം വൈകീട്ട് മൂന്നരയോടെയാണ് ഹാരിസ് കുരുത്തിചാലിലെത്തിയത്. പാറയിൽനിന്ന് കാൽവഴുതി വീണതാണെന്ന് കരുതുന്നു. നാട്ടുകാരും പൊലീസും ശനിയാഴ്ച രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീമും നാട്ടുകാരും ഐ.എ.ജി വളൻറിയർമാരും ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് ഉച്ചക്ക് 12ഓടെ മൃതദേഹം കണ്ടെത്തിയത്.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.അബൂദബിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹാരിസ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഖദീജയാണ് മാതാവ്. സഹോദരങ്ങൾ: ഹനീഫ, ശംസുദ്ദീൻ, മുഹമ്മദലി, ഹർഷ.
ആലത്തൂർ: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവവും ശ്വാസതടസ്സവും കാരണം യുവതി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആലത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം വാനൂർ കീഴ്പ്പാടം കാവത്ത് വീട്ടിൽ സുരേഷ് ബാബുവിെൻറ ഭാര്യ ഷർമിളയാണ് (33) മരിച്ചത്. നവജാത ശിശു പ്രത്യേക പരിചരണത്തിൽ കഴിയുകയാണ്. പ്രസവ സമയത്ത് ഉണ്ടാകുന്ന അപൂർവ ആരോഗ്യ പ്രശ്നമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുമ്പോൾ, ചികിത്സ പിഴവാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലത്തൂർ ഗുരുകുലം സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി നിത മകളാണ്. കോട്ടായി കരിയങ്കോട് കൃഷ്ണൻകുട്ടി-ഓമന ദമ്പതികളുടെ മകളാണ് ഷർമിള. സഹോദരങ്ങൾ: അനീഷ, മഞ്ജുഷ.
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് കുമ്പരത്തറയിൽ കാമാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: അമ്മു, കമലം, ചാമി. മരുമകൾ: രുഗ്മണി.
ആലത്തൂർ: പുതിയങ്കം മേതിൽ ഭാഗീരഥി അമ്മ എന്ന തങ്കു അമ്മ (97) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, നാരായണി എന്ന ബേബി (കൊൽക്കത്ത) പരേതരായ മോഹൻ, രാമകൃഷ്ണൻ. മരുമക്കൾ: ഓമന, ഉമ, ലളിത, രാമചന്ദ്രൻ (റിട്ട. ജില്ല കലക്ടർ, കൊൽക്കത്ത). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൃപ്പാളൂർ പൊതുശ്മശാനത്തിൽ.
പുതുക്കോട്: പുതുതെരുവ് കോസർണ വീട്ടിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പാത്തുമുത്ത്. മക്കൾ: അബ്ദുൽ ഖാദർ, അബൂബക്കർ, ഉസ്മാൻ, ബീഫാത്തിമ, നൂർജഹാൻ, താജ്, സലീന. മരുമക്കൾ: ഫക്കീർ മുഹമ്മദ്, ജാസ്മിൻ, സഫിയ, ഫൗസിയ.