Obituary
അകത്തേത്തറ: നടക്കാവ് ചെല്ല റാവുത്തർ (105) നിര്യാതനായി. ഭാര്യ: സുലൈഹ. മക്കൾ: യൂസഫ്, സുലൈമാൻ, കരീം, അസീസ്, സുബൈദ, അയിഷാബി, ഹാജറ, റഷീദ, കൗലത്ത്, സിഫാനത്ത്. മരുമക്കൾ: മുഹമ്മദ്, കരിം, കാജ ഹുസൈൻ, നാസർ, സൈനുൽആബിദീൻ, റഷീദ, ജമീല, റജീന, അഫ്സീന, പരേതനായ അലി.
ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ ഒറയക്കാട്ടിൽ പരേതനായ ഹംസയുടെ മകൻ മുഹമ്മദലി (52) നിര്യാതനായി. മാതാവ്: പരേതയായ സുഹ്റ. ഭാര്യ: ഫൗസിയ. മക്കൾ: ഫസൽ, ഫസ്ന, ഷഹ് ന. സഹോദരങ്ങൾ: സമീർ, അഷ്റഫ്, ഷാഫി, ആയിഷാബി, ശഹർബാൻ.
പാലക്കാട്: വലിയപാടം തോട്ടങ്കര വീട്ടിൽ സുഭദ്ര അമ്മ (84) വലിയപാടത്തെ മകളുടെ വസതിയായ ‘അമ്മ’യിൽ നിര്യാതയായി. ഭർത്താവ്: എടത്തറ മാടമ്പത്ത് വീട്ടിൽ പരേതനായ കേശവൻ നായർ (റിട്ട. റെയിൽവേ). പിതാവ്: തോട്ടങ്കര നാരായണൻ നായർ. മാതാവ്: കൊച്ചമ്മ അമ്മ. മക്കൾ: ഉഷാകുമാരി, മുരളീധരൻ, സുരേഷ്കുമാർ. മരുമക്കൾ: വിജയലക്ഷ്മി, രശ്മി, പരേതനായ ശെൽവ രാജൻ (ഓവർസീയർ കെ.എസ്.ഇ.ബി).
ആലത്തൂർ: പല്ലശേന നെല്ലാട്ട് വീട്ടിൽ ശശിധരൻ (എയർ ഫോഴ്സ് റിട്ട: വാറന്റ് ഓഫിസർ- 60) നിര്യാതനായി. ഭാര്യ: ടി. സുനിത (കാമധേനു, ആലത്തൂർ). മക്കൾ: മീനു മേനോൻ, (ബംഗളൂരു), മഞ്ജു മേനോൻ (അസി. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്, വലിയങ്ങാടി പാലക്കാട്). മരുമകൻ: ദീപക് മുരളി (ബംഗളൂരു).
കൂറ്റനാട്: കക്കാട്ടിരി മാഞ്ഞാംപുറത്ത് ഫാത്തിമ (72) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസുഫ് ഹാജി. മക്കൾ: അബ്ദുറഹിമാൻ (കുവൈത്ത്), സുബൈർ (ദുബൈ), നുസൈബ. മരുമക്കൾ: ബാവ (പട്ടാമ്പി), തസ്നീം, റഹീന.
പഴയ ലക്കിടി: ഗ്രന്ഥകാരനും സമർപ്പണം മാസിക പത്രാധിപരുമായിരുന്ന അസീസ് കാക്കത്തറ (75) നിര്യാതനായി. പൊന്നാനി തൃക്കാവ് സ്വദേശിയായിരുന്നു. ദീർഘകാലം മാതൃഭൂമി, ചന്ദ്രിക, എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളുടെ പൊന്നാനി ലേഖകനായിരുന്നു. പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. റിട്ട. അധ്യാപികയും ലക്കിടി പേരൂർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുഹറ വന്നേരിയാണ് ഭാര്യ. മക്കൾ: നസീറ, ഹമീദ, ഫസൽ. മരുമക്കൾ: ഷഹനാസ്, അഷറഫ്, ഫബീല.
കൊല്ലങ്കോട്: ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചീരണി കാളികുളമ്പ് പരേതനായ വേലായുധന്റെ മകൻ സനലാണ് (31) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭാര്യ രേഖയെ (27) ഗുരുതര പരിക്കുകളോടെ ജില്ല ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വടവന്നൂർ വൈദ്യശാലക്കടുത്ത് ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. നഴ്സിങ് വിദ്യാർഥിനിയായ ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഇടിയുടെ ആഘാതത്തിൽ സനലും ഭാര്യയും തെറിച്ചുവീണു. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും സനൽ മരിച്ചു. ടൈൽസ് തൊഴിലാളിയാണ് സനൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കാളികുളമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു. കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ശാന്ത. സഹോദരങ്ങൾ: സുനിൽ, ശാലിനി.
പാലക്കാട്: നിയന്ത്രണംവിട്ട ഇരുചക്രവാഹനം ബസിനടിയിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ യാക്കര തോട്ടത്തില്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ എ. സംഗീതയാണ് (38) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15ഓടെ യാക്കരമുക്കിലായിരുന്നു അപകടം.കടുന്തുരുത്തിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ ബേക്കറിയിലേക്ക് ജോലിക്കു വരുന്നതിനിടെയാണ് അപകടം. ജങ്ഷനിലെ ഡിവൈഡറില്‍ സംഗീതയുടെ ഇരുചക്രവാഹനത്തിന്റെ ഗ്ലാസ് തട്ടുകയും നിയന്ത്രണംവിട്ട് സമീപത്ത് ആളെ കയറ്റാൻ നിര്‍ത്തിയ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. യുവതി വീണത് ശ്രദ്ധയിൽപെടാതെ യാത്രക്കാരെ കയറ്റി ബസ് മുന്നോട്ടെടുത്തു. വണ്ടിത്താവളത്തുനിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്നു ബസ്. ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ സംസ്കരിച്ചു. ഭര്‍ത്താവ് രാമചന്ദ്രന് യാക്കരയിലെ സി.ഐ.ടി.യു ലോഡിങ് തൊഴിലാളിയാണ്. മക്കള്‍: സരീഷ്മ, സരീഷ്.
പാലക്കാട്: നിയന്ത്രണംവിട്ട ഇരുചക്രവാഹനം ബസിനടിയിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ യാക്കര തോട്ടത്തില്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ എ. സംഗീതയാണ് (38) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15ഓടെ യാക്കരമുക്കിലായിരുന്നു അപകടം.
കടുന്തുരുത്തിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ ബേക്കറിയിലേക്ക് ജോലിക്കു വരുന്നതിനിടെയാണ് അപകടം.
ജങ്ഷനിലെ ഡിവൈഡറില്‍ സംഗീതയുടെ ഇരുചക്രവാഹനത്തിന്റെ ഗ്ലാസ് തട്ടുകയും നിയന്ത്രണംവിട്ട് സമീപത്ത് ആളെ കയറ്റാൻ നിര്‍ത്തിയ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. യുവതി വീണത് ശ്രദ്ധയിൽപെടാതെ യാത്രക്കാരെ കയറ്റി ബസ് മുന്നോട്ടെടുത്തു. വണ്ടിത്താവളത്തുനിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്നു ബസ്.
ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ സംസ്കരിച്ചു.
ഭര്‍ത്താവ് രാമചന്ദ്രന് യാക്കരയിലെ സി.ഐ.ടി.യു ലോഡിങ് തൊഴിലാളിയാണ്. മക്കള്‍: സരീഷ്മ, സരീഷ്.
മാത്തൂർ: വിഷം കഴിച്ച് ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. മാത്തൂർ പല്ലഞ്ചാത്തനൂർ മന്ദം തെക്കേത്തറ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ ശിവനാണ് (36) മരിച്ചത്.സി.ഐ.ടി.യു കുഴൽമന്ദം ഡിവിഷൻ മാത്തൂർ അമ്പാട് യൂനിറ്റ് അംഗമാണ്. തിങ്കളാഴ്ച രാത്രിയാണ് വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടത്. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. മാതാവ്: തങ്കമണി. സഹോദരങ്ങൾ: കന്തസ്വാമി, സിന്ധു, ജ്യോതി, അംബിക.
മാത്തൂർ: വിഷം കഴിച്ച് ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. മാത്തൂർ പല്ലഞ്ചാത്തനൂർ മന്ദം തെക്കേത്തറ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ ശിവനാണ് (36) മരിച്ചത്.
സി.ഐ.ടി.യു കുഴൽമന്ദം ഡിവിഷൻ മാത്തൂർ അമ്പാട് യൂനിറ്റ് അംഗമാണ്. തിങ്കളാഴ്ച രാത്രിയാണ് വീട്ടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടത്. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മരിച്ചു. മാതാവ്: തങ്കമണി.
സഹോദരങ്ങൾ: കന്തസ്വാമി, സിന്ധു, ജ്യോതി, അംബിക.
ആനക്കര: ആലൂര് കാശാമുക്ക് കണ്ടംകുളങ്ങര പടിഞ്ഞാറേതില്‍ വിജയലക്ഷ്മി (വേശു-67) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി നായര്‍. മക്കള്‍: രാജേഷ്, രാജീവ്. മരുമക്കള്‍: ശാന്തി, അശ്വനി.
കുമരനല്ലൂർ: കുമരനല്ലൂർ മേഖല ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് ചുള്ളിലവളപ്പിൽ ഷംസുദ്ദീന്റെ ഭാര്യ ബള്‍ക്കീസ് (55) നിര്യാതയായി. മക്കൾ: ഷബീബ്, ശുഐബ്, സാറ. മരുമക്കൾ: സനിയ, നജ്മ, നിഹാൽ.
പുലാപ്പറ്റ: തെക്കേതൊടി ശാന്തകുമാരി (60) നിര്യാതയായി. മാതാവ്: കുമ്മിണി പട്ടത്ത്യാർ. പിതാവ്: പരേതനായ ചാമി എഴുത്തച്ഛൻ. ഭർത്താവ്: ഉണ്ണികൃഷ്ണൻ. മക്കൾ: ധന്യ, കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ. മരുമക്കൾ: സത്യൻ, പ്രജിത, സതീഷ്.