കൊല്ലങ്കോട്: പഴയങ്ങാടി പോസ്റ്റ് ഓഫിസിനു പിൻവശത്ത് കൃഷ്ണതിലകത്തിൽ പനങ്ങാട്ടിരി ആർ.പി.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ഒ.കെ. ശ്രീധരൻ (80) നിര്യാതനായി.
കൊല്ലങ്കോട് നെന്മേനി ശ്രീനാരായണ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ സൊസൈറ്റി, ശ്രീനാരായണ പബ്ലിക് സ്കൂൾ സ്ഥാപക സെക്രട്ടറി, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (പിസാറ്റ്) ചെയർമാൻ, കൊല്ലങ്കോട് പബ്ലിക് ലൈബ്രറി പ്രസിഡന്റ്, കൊല്ലങ്കോട് ലയൺസ് ക്ലബ് പ്രസിഡന്റ്, കൊല്ലങ്കോട് പൊന്നുകെട്ടിയപാറ ചൈതന്യ മഹാഗണപതി ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക, പനങ്ങാട്ടിരി, എ.യു.പി സ്കൂൾ). മക്കൾ: ശ്രീജകുമാർ (ദുബൈ), അഡ്വ. വസന്ത്കുമാർ. മരുമക്കൾ: പത്മിനി (ദുബൈ), സബീന (അസി. പ്രഫസർ, സി.സി.എസ്.ടി, കാറൽമണ്ണ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നെന്മേനി വാതക ശ്മശാനത്തിൽ.