പാലക്കാട്: കേരള പൊലീസ് റിട്ട. കമാൻഡന്റ് പുതുശ്ശേരി വഴുതനശ്ശേരി വീട്ടിൽ എസ്.വി. കൊച്ചുകുമാർ (97) കൽവാക്കുളം സുദർശനത്തിൽ നിര്യാതനായി.
1982ൽ പ്രസിഡന്റിന്റെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. ഭാര്യ: കാഞ്ഞിരംകാട്ട് പാറുക്കുട്ടിയമ്മ. മക്കൾ: ഗിരിജ, ബാലസുബ്രഹ്മണ്യൻ (റിട്ട. എച്ച്.എം.ടി, കളമശ്ശേരി), ലില്ലി (ബാങ്ക് ഓഫ് ബറോഡ റിട്ട.), രമണി (ചെന്നൈ), അംബിക (കോയമ്പത്തൂർ), രാമനുണ്ണി (ബംഗളൂരു).
മരുമക്കൾ: ടി.പി. മോഹൻദാസ് (റിട്ട. ലീല ഗ്രൂപ്, ബംഗളൂരു), കെ.പി. രഘുനന്ദൻ (ചെന്നൈ), സി. കരുണാകരൻ (റിട്ട. ഐ.ഒ.ബി), സന്ധ്യ (ആലുവ), മീന (ബംഗളൂരു), പരേതനായ പി. സുകുമാരൻ (റിട്ട. പാലക്കാട് കെ.എസ്.ഇ.ബി).