മുട്ടിക്കുളങ്ങര: സി.എച്ച്.എഫ് മേരിയൻ പ്രോവിൻസിലെ പ്രൊവിൻഷ്യൽ ഹൗസ് മേരിലാൻറ് ഭവനാംഗമായ സിസ്റ്റർ ബർത്തലോമിയ ചിറമ്മൽ (85) നിര്യാതയായി.
കൊമ്പിടിഞ്ഞാമാക്കൽ പരേതരായ ചിറമേൽ ഔസേപ്പ്-റോസ ദമ്പതികളുടെ മകളാണ്. വടക്കഞ്ചേരി ചെറുപുഷ്പം, വടക്കഞ്ചേരി ഹോളി ഫാമിലി ഭവൻ, അരണാട്ടുകര, ആലത്തൂർ, ഒലവക്കോട്, കൊല്ലങ്കോട്, മലമ്പുഴ, കൊടുവായൂർ, മഹാലിംഗപുരം, അകമലവാരം, മേരിലാൻഡ് എന്നീ ഭവനങ്ങളിൽ സ്കൂൾ ക്ലർക്ക്, സുപ്പീരിയർ, ഫീൽഡ് സൂപ്പർ വൈസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം മുട്ടിക്കുളങ്ങര മേരിലാൻഡ് പ്രൊവിൻഷ്യൽ ഹൗസിൽ വ്യാഴാഴ്ച രാവിലെ 10.30ന്.