കുമരനല്ലൂർ: കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ കണ്ടംകുളങ്ങര കെ. ഉമ്മർകുട്ടി ഹാജി (88) നിര്യാതനായി. മുസ്ലിം ലീഗ് തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി, കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ്, സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം, സ്വതന്ത്ര തൊഴിലാളി യൂനിയൻ ജില്ല ട്രഷറർ, അറക്കൽ മഹല്ല് കമ്മിറ്റി, സിറാജുൽ ഹുദ മദ്റസ സെക്രട്ടറി തുടങ്ങി മത, സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, ലിയാഖത്ത് (ചെയർമാൻ, പാടശേഖരസമിതി കോഓഡിനേഷൻ കമ്മിറ്റി), മാഹിറ, നസീമ, ഫൗസിയ, ജമാൽ (വൈസ് പ്രസിഡന്റ്, അബൂദബി കെ.എം.സി.സി തൃത്താല മണ്ഡലം), മുഹമ്മദ് ഷാഫി, താജുദ്ദീൻ ഫരീദ, ശിഹാബുദ്ദീൻ. മരുമക്കൾ: മുഹമ്മദലി, അബ്ദുറഹ്മാൻ, യൂസഫ്, മുഹമ്മദ്, സമീർ, ഫഹീമ, നിഷ, ഫാരിഷ, ഷെറിൻ.